കാട്ടാനകൾ സ്വൈര്യവിഹാരത്തിലാണ്. ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ പാൽചുരത്തെ വീട്ടുമുറ്റത്തും കാട്ടാനയെത്തി.
കൃഷിയിടത്തിലിറങ്ങിയ ആന വീട്ടുമുറ്റത്തുകൂടി റോഡിലേക്കിറങ്ങുകയായിരുന്നു. തുടർന്ന് കൊട്ടിയൂർ അമ്പായത്തോട് -തലപ്പുഴ 44-ാം മൈൽ റോഡിലൂടെ നടന്നു പോയി. ഷിേൻറാ ഓളാട്ടുപുറം എന്നയാളുടെ വീടിനു മുന്നിലാണ് കാട്ടാന വന്നത്.
പകൽ സമയത്തും കാട്ടാന ജനവാസ കേന്ദ്രത്തിലേക്ക് എത്തിയത് ജനങ്ങളെ ഏറെ പരിഭ്രാന്തരാക്കിയിരിക്കുകയാണ്. കൊട്ടിയൂർ വന്യജീവി സങ്കേതത്തിൽ നിന്നെത്തുന്ന കാട്ടാനകളാണ് വിഹരിക്കുന്നത്. ഈ മേഖലയിൽ നിരവധിപേർ കാട്ടാനയുടെ ആക്രമണത്തിൽ മരണമടഞ്ഞിട്ടുണ്ട്

Post a Comment