സുഭിക്ഷ കേരളം; ഒന്നര ഏക്കര്‍ സ്ഥലത്ത് കൃഷി ഇറക്കി വിളമന ഡിവൈഎഫ്ഐ


വിളമനഡിവൈഎഫ്ഐ വിളമന യൂണിറ്റിൻ്റെ നേതൃത്വത്തിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വർഷങ്ങളായി കൃഷി ചെയ്യാതെ തരിശ്ശായി കിടന്ന ഒന്നര ഏക്കർ സ്ഥലത്ത് കൃഷിയിറക്കി.

സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി സഖാവ് എം.വി ജയരാജൻ വിത്തിട്ട് ഉദ്ഘാടനം നിർവഹിച്ചു. പായം പഞ്ചായത്ത് പ്രസിഡൻ്റ് എൻ അശോകൻ അദ്ധ്യക്ഷനായി.ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം സക്കീർ ഹുസൈൻ, ബ്ലോക്ക് സെക്രട്ടറി അഡ്വ കെ.ജി ദിലീപ്, പ്രസിഡൻ്റ് സിദ്ധാർത്ഥ് ,ലോക്കൽ സെക്രട്ടറി കെ.ബാലകൃഷ്ണൻ, എൻ.എം രമേശൻ ഉൾപ്പെടയുള്ള നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.

ഒന്നരയാഴ്ച നീണ്ട യുവജനങ്ങളുടെ നിരന്തര പരിശ്രമത്തിൻ്റെ ഭാഗമായാണ് തരിശ് ഭൂമി കൃഷി യോഗ്യമാക്കി മാറ്റിയത്

Post a Comment

Previous Post Next Post

Join Whatsapp

Advertisement