ഇന്ന് സംസ്ഥാനത്ത് സമ്പൂർണ ലോക്​ഡൗൺ.



ഇന്ന് സംസ്ഥാനത്ത് സമ്പൂർണ ലോക്​ഡൗൺ. ചരക്ക്​ വാഹനങ്ങളും അടിയന്തിരഘട്ടങ്ങളിൽ ആശുപത്രിയിലേക്കുള്ള വാഹനങ്ങളും നിരത്തിലിറക്കാം. ജോലിക്കു പോകുന്ന സർക്കാർ ഉദ്യോഗസ്ഥർ, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ, അവശ്യവിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ജീവനക്കാർ എന്നിവർക്ക്​ മാത്രമാണ്​ യാത്രാനുമതിയുള്ളത്.

അവശ്യവസ്​തുക്കൾ വിൽക്കുന്ന കടകൾ തുറക്കാനും അനുമതിയുണ്ട്. പാൽ സംഭരണം, വിതരണം, പത്രവിതരണം എന്നിവക്ക്​ വിലക്കില്ല. ആശുപത്രികൾ, മെഡിക്കൽ സ്‌റ്റോറുകൾ, ലാബുകൾ, അനുബന്ധ സ്ഥാപനങ്ങൾ എന്നിവയും പ്രവർത്തിക്കും. ഹോട്ടലുകളിൽ പാഴ്സൽ സർവീസ് കൗണ്ടറുകൾ പ്രവർത്തിക്കാം. നടന്നും സൈക്കിളിലും യാത്ര ചെയ്യാം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോർപറേഷൻ പരിധിയിലെ റോഡുകളിൽ കഴിഞ്ഞയാഴ്ച ഏർപ്പെടുത്തിയ നിയന്ത്രണം ഈ ഞായറാഴ്​ചയും തുടരും. പുലർച്ച ആറ് മുതൽ രാവിലെ പത്തുവരെയാണ് നിയന്ത്രണം. ഇവിടെ അടിയന്തരാവശ്യങ്ങൾക്ക് യാത്ര ചെയ്യാൻ പൊലീസി​​ന്റെ പാസ് വാങ്ങണം.

Post a Comment

Previous Post Next Post

Join Whatsapp

Advertisement