കോവിഡിനൊപ്പം കണ്ണൂര്‍ ജില്ലയില്‍ ആശങ്കപടര്‍ത്തി പകര്‍ച്ചവ്യാധികളും. മഞ്ഞപ്പിത്തവും, ഡെങ്കിപ്പനിയുമാണ് ജില്ലയുടെ മലയോരമേഖലയില്‍ ഭീതിവിതയ്ക്കുന്നത്. പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവജാഗ്രത പുലര്‍ത്താന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡിഎംഒ പറഞ്ഞു.
കേളകം, കൊട്ടിയൂര്‍ തുടങ്ങിയ മലയോര പഞ്ചായത്തുകളിലാണ് ഡെങ്കിപ്പനി പടരുന്നത്. രണ്ടുപഞ്ചായത്തുകളിലൂമായി ഇരുപതുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. തളിപ്പറമ്പ്, ഏഴോം മേഖലകളില്‍ മഞ്ഞപ്പിത്തം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ മേഖലയില്‍ ഡെങ്കിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇരിട്ടിയുള്‍പ്പെടെയുള്ള മലയോരമേഖലകളിലും, കാസര്‍കോട്..കണ്ണൂര്‍ അതിര്‍ത്തി പ്രദേശങ്ങളിലും ഡെങ്കിപ്പനിയും, എലിപ്പനിയും പടരുന്നത് ആശങ്ക ഉയര്‍ത്തുന്നു. മഴശക്തമായതോടെ ജലജന്യരോഗങ്ങളും, കൊതുക് പരത്തുന്ന രോഗങ്ങളും പടരാതിരിക്കാൻ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡിഎംഒ പറഞ്ഞു.

إرسال تعليق