ഇന്ത്യയുടെ പേര്​ ഭാരതം എന്നാക്കി മാറ്റണമെന്ന ഹർജിയിൽ സുപ്രീം കോടതി വിധി പ്രഖ്യാപിച്ചു



ഇന്ത്യ’യുടെ പേര്​ ഭാരതം എന്നാക്കി മാറ്റണമെന്ന ഹർജിയിൽ സുപ്രീം കോടതി വിധി പ്രഖ്യാപിച്ചു.


ഇന്ത്യയുടെ പേര്​ ഭാരതം​ എന്നാക്കാൻ കേന്ദ്രസർക്കാറിന്​ നിർദേശം നൽകണമെന്നാവശ്യപ്പെട്ട്​ ഡൽഹി സ്വദേശി നൽകിയ ഹരജി സുപ്രീം​ കോടതി തള്ളി. ഹരജിയുടെ പകർപ്പ്​ ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്ക്​ അയച്ചു കൊടുക്കാൻ ഹരജിക്കാരനോട്​ കോടതി നിർദേശിക്കുകയും ചെയ്​തു. ഡൽഹി നിവാസിയായ നമ എന്നയാളാണ്​ ഹരജി നൽകിയത്​. 

രാജ്യത്തെ പല നഗരങ്ങളും പൗരാണിക നാമങ്ങളിലേക്ക് തിരിച്ചു പോയ സാഹചര്യത്തിൽ രാജ്യത്തി​​ന്റെ  പേരും മാറ്റണം  എന്നായിരുന്നു ആവശ്യം.  'ഭാരത്' നു പകരം കൊളോണിയൽ ശക്തികൾ  ഇട്ട 'ഇന്ത്യ' ആയി ഇനിയും നിലനിർത്തുന്നതിൽ അർത്ഥമില്ല. ഭരണഘടനയുടെ ഒന്നാം അനുച്ഛേദം ഭേദഗതി ചെയ്തുകൊണ്ട് ഈ മാറ്റം സാധിച്ചെടുക്കാം എന്നാണ് അദ്ദേഹം വാദിച്ചത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement