ഇന്ത്യയുടെ പേര് ഭാരതം എന്നാക്കാൻ കേന്ദ്രസർക്കാറിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഡൽഹി സ്വദേശി നൽകിയ ഹരജി സുപ്രീം കോടതി തള്ളി. ഹരജിയുടെ പകർപ്പ് ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്ക് അയച്ചു കൊടുക്കാൻ ഹരജിക്കാരനോട് കോടതി നിർദേശിക്കുകയും ചെയ്തു. ഡൽഹി നിവാസിയായ നമ എന്നയാളാണ് ഹരജി നൽകിയത്.
രാജ്യത്തെ പല നഗരങ്ങളും പൗരാണിക നാമങ്ങളിലേക്ക് തിരിച്ചു പോയ സാഹചര്യത്തിൽ രാജ്യത്തിന്റെ പേരും മാറ്റണം എന്നായിരുന്നു ആവശ്യം. 'ഭാരത്' നു പകരം കൊളോണിയൽ ശക്തികൾ ഇട്ട 'ഇന്ത്യ' ആയി ഇനിയും നിലനിർത്തുന്നതിൽ അർത്ഥമില്ല. ഭരണഘടനയുടെ ഒന്നാം അനുച്ഛേദം ഭേദഗതി ചെയ്തുകൊണ്ട് ഈ മാറ്റം സാധിച്ചെടുക്കാം എന്നാണ് അദ്ദേഹം വാദിച്ചത്.

Post a Comment