ഇരിട്ടി പാലം നിർമാണംകാലവര്‍ഷമടുത്തതോടെ ജനങ്ങളില്‍ ആശങ്ക


ഇരിട്ടി : പാലം നിര്‍മ്മാണത്തിനായി പുഴയില്‍ നിക്ഷേപിച്ച ആയിരത്തിലേറെ ലോഡ് മണ്ണ് മാറ്റാത്തതാണ് ആശങ്കക്ക് ഇടയാക്കിയിരിക്കുന്നത് .
പഴയ പാലത്തിനു സമാന്തരമായി നിര്‍മ്മിക്കുന്ന പാലം 48 മീറ്റര്‍ വീതം നീളമുള്ള മൂന്ന് സ്പാനുകളായാണ് നിര്‍മ്മിക്കുന്നത്. ഇതില്‍ ഇരു കരകളേയും ബന്ധിപ്പിക്കുന്ന രണ്ട് സ്പാനുകളുടെ വാര്‍പ്പ് പൂര്‍ത്തിയായിക്കഴിഞ്ഞു. ഇപ്പോള്‍ മദ്ധ്യഭാഗത്തുള്ള സ്പാനിന്റെ പ്രവര്‍ത്തിയാണ് നടന്നു കൊണ്ടിരിക്കുന്നത്. ഈ കാലാവര്‍ഷത്തിന് മുന്നേ തീരേണ്ട പ്രവര്‍ത്തി ലോക്ക് ഡൗണ്‍ പ്രഖ്യാപനം വന്നതിന് പുറകേ നിലക്കുകയായിരുന്നു. ലോക്ക് ഡൗണില്‍ ഇളവ് വന്നതോടെ വീണ്ടും പ്രവര്‍ത്തിിതുടങ്ങിയെങ്കിലും മൂന്നാം സ്പാനിന്റെ പ്രവര്‍ത്തി എങ്ങുമൈത്തിയിട്ടില്ല.
കഴിഞ്ഞ രണ്ട് കാലവര്‍ഷത്തിലും പുഴയില്‍ ഇരു ഭാഗത്തും ആയിരത്തിലേറെ ലോഡു് മണ്ണ് നിക്ഷേപിച്ചായിരുന്നു പൈലിങ്ങ് അടക്കമുള്ള പ്രാര്‍ത്തികള്‍ നടത്തിയിരുന്നത്. കഴിഞ്ഞ രണ്ട് കാലവര്‍ഷത്തിലും ഉണ്ടായ ശക്തമായ നീരൊഴുക്കില്‍ ഈ മണ്ണ് മുഴുവന്‍ ഒഴുകിപ്പോയിരുന്നു. കൂടാതെ പുഴക്കിപ്പുറമുള്ള ഇതുവരെ വെള്ളപ്പൊക്കമുണ്ടാകാത്ത പ്രദേശങ്ങളില്‍ ക്രമാതീതമായി വെള്ളം ഉയരുകയും നാശനഷ്ടങ്ങള്‍ ഉണ്ടാകുകയും ചെയ്തു. പാലം നിര്‍മ്മാണത്തിനായി പുഴയില്‍ ക്രമാതീതമായി മണ്ണിട്ടതോടെ പുഴയിലെ സുഗമമായ വെള്ളമൊഴുക്ക് തടസ്സപ്പെട്ടതാണ് വെള്ളപ്പൊക്കത്തിനിടയാക്കിയത് എന്നാണ് ആക്ഷേപ മുയര്‍ന്നത് . പുഴയില്‍ നിക്ഷേപിച്ച മണ്ണ് മാറ്റാത്തപകഷം ഇതേ വെള്ളപ്പൊക്ക ഭീതിതന്നെ യാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. അതു കൊണ്ടുതന്നെ മഴ ശക്തിപ്പെടുന്നതിന് മുന്‍പ് തന്നെ ഈ മണ്ണ് മുഴുവന്‍ ഇവിടെ നിന്നും നീക്കം ചെയ്യണമെന്നാണ് മേഖലയിലെ ജനങ്ങള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ അടുത്ത ദിവസം തന്നെ മണ്ണ് മാറ്റുന്ന പ്രക്രിയ ആരംഭിക്കുമെന്നാണ് പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement