ല​ഡാ​ക്കി​ല്‍ ചൈ​നീ​സ് സൈ​ന്യ​വു​മാ​യി ഏ​റ്റു​മു​ട്ടി ഇ​ന്ത്യ​ന്‍ സൈ​ന്യം. സം​ഘ​ര്‍​ഷ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ കേ​ണ​ലും ര​ണ്ടു ജ​വാ​ന്‍​മാ​രും വീരമൃത്യു വരിച്ചു.




ന്യൂ​ഡ​ല്‍​ഹി: ല​ഡാ​ക്കി​ല്‍ ചൈ​നീ​സ് സൈ​ന്യ​വു​മാ​യി ഏ​റ്റു​മു​ട്ടി ഇ​ന്ത്യ​ന്‍ സൈ​ന്യം. സം​ഘ​ര്‍​ഷ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ കേ​ണ​ലും ര​ണ്ടു ജ​വാ​ന്‍​മാ​രും വീരമൃത്യു വരിച്ചു.

ഇ​ന്ത്യ-​ചൈ​ന അ​തി​ര്‍​ത്തി​യാ​യ ല​ഡാ​ക്കി​ലെ ഗാ​ല്‍​വാ​ന്‍ താ​ഴ്വ​ര​യി​ല്‍ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് ഇ​രു സേ​ന​ക​ളും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. കി​ഴ​ക്ക​ന്‍ ല​ഡാ​ക്കി​ലെ അ​തി​ര്‍​ത്തി​യി​ല്‍ ഗ​ല്‍​വാ​ന്‍ താ​ഴ്വ​ര​യി​ല്‍ നി​ല​യു​റ​പ്പി​ച്ചി​ട്ടു​ള്ള ഇ​ന്‍​ഫ​ന്‍​ട്രി ബ​റ്റാ​ലി​യ​ന്‍റെ ക​മാ​ന്‍​ഡിം​ഗ് ഓ​ഫി​സ​റാ​ണു കൊ​ല്ല​പ്പെ​ട്ട കേ​ണ​ല്‍.

അ​തി​ര്‍​ത്തി​യി​ലെ സ്ഥി​തി നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ന്‍ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ല്‍ ച​ര്‍​ച്ച​ക​ള്‍ തു​ട​രു​ക​യാ​ണ്. ഇ​തി​നി​ടെ ഗ​ല്‍​വാ​ന്‍ വാ​നി​യി​ല്‍ ഇ​രു​വി​ഭാ​ഗം സൈ​നി​ക​രും മു​ഖാ​മു​ഖം വ​രി​ക​യും ചൈ​നീ​സ് സൈ​ന്യം ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

സ്ഥി​തി​ഗ​തി​ക​ള്‍ ശാ​ന്ത​മാ​ക്കു​ന്ന​തി​നാ​യി ഇ​രു​ഭാ​ഗ​ത്തേ​യും മു​തി​ര്‍​ന്ന സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ര്‍ യോ​ഗം ചേ​രു​ക​യാ​ണെ​ന്ന് ഇ​ന്ത്യ​ന്‍ സൈ​ന്യം അ​റി​യി​ച്ചു. ഇ​ന്ത്യ-​ചൈ​ന സം​ഘ​ര്‍​ഷ​ത്തി​ല്‍ 1975-നു​ശേ​ഷം സൈ​നി​ക​രു​ടെ മ​ര​ണം ഇ​താ​ദ്യ​മാ​യാ​ണ്.
ന്യൂഡൽഹി

Post a Comment

أحدث أقدم

Join Whatsapp

Advertisement