വീട്ടില്‍ മീറ്റര്‍ റീഡിങ്ങ് എടുക്കാന്‍ വന്ന വൈദ്യുതി വകുപ്പ് ജീവനക്കാരന് നേരെ വീട്ടുകാരന്റെ മര്‍ദ്ദനം



 


ഇരിട്ടി: വീട്ടില്‍ മീറ്റര്‍ റീഡിങ്ങ് എടുക്കാന്‍ വന്ന വൈദ്യുതി വകുപ്പ് ജീവനക്കാരന് നേരെ വീട്ടുകാരന്റെ മര്‍ദ്ദനം.പേരാവൂര്‍ മണ്ഡപത്തിലെ പാലുമ്മില്‍ ദിനേശനാണ് മര്‍ദ്ദനമേറ്റത്. ഇദ്ദേഹം റീഡിങ്ങ് എടുക്കാനായി എത്തിയ മാടത്തില്‍ പട്ടാരത്തിലെ വീട്ടുകാരനില്‍ നിന്നുമാണ് അധിക്ഷേപവും മര്‍ദ്ദനവുമേറ്റത്. തന്നെ മര്‍ദ്ദിച്ച വീട്ടുകാരനെതിരേ നിയമനടപടി ആവശ്യപ്പെട്ട് ദിനേശ് ഇരിട്ടി പോലീസില്‍ പരാതി നല്‍കി. ശനിയാഴ്ച വൈകുന്നേരം 3 മണിയോടെ ആയിരുന്നു സംഭവം. പട്ടാരത്തെ ആലീസിന്റെ പേരിലുള്ള 14456 കണ്‍സ്യൂമര്‍ നമ്പറിലുള്ള വീടിന്റെ മീറ്റര്‍ റീഡിങ്ങ് എടുത്ത് വീട്ടില്‍ നിന്നും ഇറങ്ങുമ്പോൾ വീട്ടിലുണ്ടായിരുന്ന ആള്‍ കൈയ്യില്‍ പിടിച്ച്‌ നിര്‍ത്തുകയും തന്നോടാരാണ് എന്നോട് ചോദിക്കാതെ റീഡിങ്ങ് എടുക്കാന്‍ പറഞ്ഞത് എന്ന് ചോദിച്ചു മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് ദിനേശന്‍ പരാതിയില്‍ പറയുന്നത്.

പിടിവലിയില്‍ ദിനേശന്റെ ഷര്‍ട്ട് കീറി. ഇത് കണ്ടുനിന്ന അടുത്ത വീട്ടുകാര്‍ മര്‍ദ്ദിക്കരുതെന്ന് പറഞ്ഞെങ്കിലും കേട്ടാല്‍ അറക്കുന്ന ഭാഷയില്‍ തെറി വിളിച്ചുകൊണ്ട് മര്‍ദ്ദനം തുടരുകയായിരുന്നു. ഷെഡ്യൂള്‍ഡ് ട്രൈബില്‍ വരുന്ന ആളാണ് ദിനേശന്‍. ദിനേശന്റെ പരാതിയില്‍ ഇരിട്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement