ഇരിട്ടി: പാലക്കാട് സ്ഫോടനത്തിൽ പരിക്കേറ്റ് ആന ചെരിഞ്ഞതിന്റെ വിവാദം കെട്ടടങ്ങും മുമ്പേ കണ്ണൂരിലും മിണ്ടാപ്രാണികളോട് നടുക്കുന്ന ക്രൂരത. ഉളി ക്കൽ പുറവയലിൽ അജ്ഞാതൻ രണ്ട് എരുമകളെ കുത്തി പരിക്കേല്പിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി കുത്തേറ്റ്, രണ്ടുരാവും ഒരുപകലും നീണ്ട മിണ്ടാപ്രാണികളുടെ ജീവൻ ഇന്നലെ രാവിലെ നിലച്ചു.പുറവയൽ പള്ളൂരത്തിൽ ജോയിയുടെ വളർത്ത് മൃഗങ്ങളാണ് നിഷ്രടൂരമായ ആക്രമണത്തിന് ഇരയായത്. പ്രദേശവാസിയായ ആൾ മദ്യലഹരിയിൽ ആക്രമിച്ചതാണെന്ന്
സൂചനയുണ്ട്. ഉളിക്കൽ പൊലീസ് കേസെടു ത്ത് അന്വേഷണം ആരംഭിച്ചു.
കർഷകനായ ജോയി രാവിലെ തൊഴുത്തിലെത്തിയപ്പോഴാണ് രണ്ട് എരുമകളും കു ത്തേറ്റ നിലയിൽ അവശരായി കിടക്കുന്നത് കണ്ടത്. തുടർന്ന് വെറ്ററിനറി സർജനെത്തി പ രിശോധന നടത്തിയെങ്കിലും ആഴത്തിൽ മു റിവേറ്റതിനാൽ രക്ഷപ്പെടാൻ സാധ്യത വളരെ കുറവാണെന്ന് അറിയിക്കുകയായിരുന്നു.സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്തണമെന്നും. തന്റെ ജീവിത മാർഗമാണ് നഷ്ടപപ്പെട്ടതെന്നും ജോയി പറഞ്ഞു

إرسال تعليق