ഉളിക്കൽ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഉളിക്കൽ പി.എച്ച്.സി. യുടെ പ്രവർത്തനം മാതൃകാപരമാണെന്ന് കെ.പി.സി.സി.ജനറൽ സെക്രട്ടറി അഡ്വ. സജീവ് ജോസഫ് പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ ജന്മദിന പരിപാടിയുടെ ഭാഗമായി കെ.കരുണാകരൻ സ്റ്റഡി സെൻ്റർ ഉളിക്കൽ - പുറവയൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറേയും നേഴ്സുമാരേയും ആരോഗ്യ പ്രവർത്തകരേയും ഉപഹാരങ്ങൾ നൽകി ആദരിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം
ഡോ. രഞ്ജിത്ത് മാത്യു, എം.ആർ. വിജയൻ , മാത്യു മറ്റത്തനാനി, ആഗസ്തി വേങ്ങകുന്നേൽ, മനോജ് ഡോമിനിക്, സണ്ണി കുന്നത്തേട്ട്, ബാബു കുന്നിൽ,എം.സി. നിതിൻ, അബിൻ വടക്കേക്കര പ്രസംഗിച്ചു.


Post a Comment