കോവിഡിനെ മറയാക്കി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്തിയ സ്വർണ്ണം പിടികൂടി. ദുബായിൽ നിന്നെത്തിയ വിമാനത്തിലാണ് 20 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടിയത്. മലപ്പുറം സ്വദേശിയായ ഉസ്മാനാണ് വലയിലായത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ചാണ് അർദ്ധരാത്രി എത്തിയ ഫ്ലൈ ദുബായ് വിമാനത്തിലാണ് 432 ഗ്രാം സ്വർണം കടത്താൻ ശ്രമം നടന്നത്. കസ്റ്റംസ് അസിസ്റ്റൻറ് കമ്മീഷണർ ഇ വികാസ്, കെ സുകുമാരൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്
Post a Comment