കണ്ണൂർ പാനൂരിൽ ആർ എസ് എസ് പ്രർത്തകന് വെട്ടേറ്റു


പാനൂരിൽ ആർ എസ് എസ് പ്രർത്തകന് വെട്ടേറ്റു . കൂറ്റേരിയിലുള്ള നിഖിലേഷിനാണ് വെട്ടേറ്റത് . വെട്ടേറ്റ നിഖിലേഷിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കണ്ണൂർ : കണ്ണൂരിൽ കോവിഡ് കാലത്തും രാഷ്ട്രീയ അക്രമങ്ങൾക്ക് അറുതിയില്ല. പാനൂരിലെ ആർ.എസ്.എസ് പ്രവർത്തകരായ സഹോദരങ്ങൾക്ക് വെട്ടേറ്റു.

പാനൂർ കൂറ്റേരിയിലെ ആർഎസ്എസ് പ്രവർത്തകരായ കുല്ലമ്പിൽ താഴെ കുനിയിൽ നിഖിലേഷ് (29) നെ വെട്ടി പരിക്കേൽപ്പിക്കുകയും, സഹോദരൻ മനീഷ് (27) നെ ക്രൂരമായി മർദ്ദിച്ചുവെന്നാണ് പരാതി.ഞായറാഴ്ച്ച വൈകുന്നേരം അഞ്ച്മണിയോടെയാണ് സംഭവം.

നിടുമ്പ്രം മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പരിസരത്തുള്ള ബന്ധുവീട്ടിൽ ജോലി ചെയ്യുന്നതിനിടെ എട്ടംഗം സിപിഎം അക്രമി സംഘം വീട്ടിൽ കയറി അക്രമിക്കുകയായിരുന്നു. വലതുകൈക്കും, മുഖത്തും പരിക്കേറ്റ നിഖിലേഷിനെ തലശേരി ഇന്ദിരാ സഹകരണ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.

മർദ്ദനമേറ്റ മനീഷ് ചികിത്സ തേടി.അച്ഛന്റെ സഹോദരന്റെ മകളുടെ കല്യാണത്തിനുള്ള ഒരുക്കങ്ങൾക്കായി വീട് പെയിന്റ് ചെയ്യാൻ പോയതാണ് ഇരുവരും. അക്രമത്തിൽ ബി.ജെ.പി.നേതൃത്വം പ്രതിഷേധിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement