ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി നടത്തികൊണ്ടിരിക്കുന്ന ടി.വി.ചലഞ്ച് പ്രവർത്തനത്തിന്റെ ഭാഗമായാണ് ഓൺലൈൻ പഠന സൗകര്യങ്ങളില്ലാത്ത ആറളം ഫാമിലെ വിദ്യാർത്ഥികൾക്ക് സഹായവുമായി ഡിവൈഎഫ്ഐ ഇരിട്ടി ബ്ലോക്ക് കമ്മിറ്റി മുന്നോട്ട് വന്നത്.
ആറളം ഫാമിലെ വിവിവധ ബ്ലോക്കിലെ വിദ്യാർത്ഥികൾക്ക് അക്കാദമികപരമായ പിന്തുണ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് ഡിവൈഎഫ്ഐ ടിവിയും അനുബന്ധ ഡിറ്റുഎച്ച് സംവിധാനങ്ങളും ഒരുക്കിയത്.
വിദ്യാർത്ഥികൾക്കായുള്ള ടിവി യും അനുബന്ധ ഡി.റ്റു എച്ച് സംവിധാനങ്ങളും ഡി.വൈ.എഫ്.ഐ ഇരിട്ടി ബ്ലോക്ക് സെക്രട്ടറി കെ.ജി.ദിലീപിൽ നിന്ന് ആറളം ഫാം ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ്സ് എൻ സുലോചന ടീച്ചർ ഏറ്റ് വാങ്ങി. ബ്ലോക്ക് പ്രസിഡണ്ട് സിദ്ധാർത്ഥ് ദാസ്, ബ്ലോക്ക് ജോയിന്റ് സെക്രട്ടറിമാരായ എം.എസ്.അമർജിത്ത്, കെ.കെ.സനീഷ്, ദിലീപ് മോഹൻ, വൈസ് പ്രസിഡണ്ട് പി.എ.നോബിൻ, മേഖല സെക്രട്ടറി പ്രവീൺ, സ്ക്കൂൾ പി.ടി.എ പ്രസിഡണ്ട് കെ.ബി.ഉത്തമൻ എന്നിവർ സംബന്ധിച്ചു.

Post a Comment