ഈ കരുതൽ നല്ലൊരു നാളേക്കായി; വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവുമായി ഡി.വൈ.എഫ്.ഐ മാട്ടറ



നല്ലൊരു നാളേക്കായി ഡി വൈ എഫ് ഐയുടെ കരുതൽ. മാട്ടറ യൂണിറ്റ് പരിധിയിൽ ഈ അധ്യയന വർഷത്തിൽ വിദ്യാഭ്യാസം നടത്തുന്ന മുഴുവൻ കുട്ടികൾക്കും അതാത് ക്ലസ്സുകളിലേക്ക് ആവശ്യമായ നോട്ട്ബുക്കുകൾ, പേനകൾ, ഇൻസ്ട്രുമെന്റ് ബോക്സ്, കുട തുടങ്ങിയവയും ടെലിവിഷൻ ഇല്ലാത്ത രണ്ടു വീടുകളിൽ ടെലിവിഷൻ കിറ്റും dyfi മാട്ടറ യൂണിറ്റ് വിതരണം ചെയ്യുന്നു. നാളെ ഒറ്റദിവസം കൊണ്ട് സ്‌ക്വാഡ് പ്രവർത്തനത്തിലൂടെ 260 കുട്ടികൾക്ക് സ്നേഹസമ്മാനം എത്തിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു. ഈ പ്രതിസന്ധി കാലത്ത് തരം തിരിവില്ലാതെ മുഴുവൻ കുട്ടികൾക്കും സ്നേഹസമ്മാനം നൽകണമെന്ന് തീരുമാനിച്ചപ്പോൾ പ്രവാസികളും നാട്ടിൽ ഉള്ളവരുമായ നിരവധി പേരാണ് സഹായഹസ്തവുമായി വന്നത്. ഈ നാളുകളിൽ നിരവധി നന്മയേറിയ പ്രവർത്തനങ്ങളാണ് dyfi മാട്ടറ യൂണിറ്റ് നടത്തിവരുന്നത്. ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു 5000 വൃക്ഷ തൈകൾ വിതരണം ചെയ്യുന്ന പ്രവർത്തനം നടത്തി വരികയാണ്. ആ പ്രവർത്തനം ജൂൺ 30 നുള്ളിൽ പൂർത്തീകരിക്കും എന്നും ഭാരവാഹികൾ അറിയിച്ചു. ഇന്ന് വൈകിട്ട് സ്നേഹസമ്മാന വിതരണതിന്റെ ഉദ്ഘാടനം dyfi ഇരിട്ടി ബ്ലോക്ക് സെക്രട്ടറി അഡ്വ. കെ ജി ദിലീപിന്റെ അധ്യക്ഷതയിൽ dyfi കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ അഡ്വ. മനു തോമസ് ഉദ്ഘാടനം ചെയ്യും. ടെലിവിഷൻ വിതരണം സിപിഐഎം ഉളിക്കൽ ലോക്കൽ സെക്രട്ടറി പി കെ ശശി നിർവഹിക്കും. ചടങ്ങിൽ dyfi ഉളിക്കൽ മേഖല സെക്രട്ടറി അനീഷ്‌ ഉളിക്കൽ, പ്രസിഡന്റ് പ്രണവ് എം, dyfi മാട്ടറ യൂണിറ്റ് സെക്രട്ടറി ലിജോ പ്ലാത്താനം, പ്രസിഡന്റ് പ്രണവ് കോങ്ങാട്ട്, dyfi ഉളിക്കൽ മേഖല എക്സിക്യൂട്ടീവ് അംഗം അനൂപ് തങ്കച്ചൻ, സിപിഐഎം ഉളിക്കൽ ലോക്കൽ കമ്മറ്റി അംഗം തോമസ് പുന്നക്കുഴി, ബ്രാഞ്ച് സെക്രട്ടറി മാത്യു ഉള്ളാഹ തുടങ്ങിയവർ സംസാരിക്കും

Post a Comment

أحدث أقدم

Join Whatsapp

Advertisement