യാത്രക്കാരില്ല, ടിക്കറ്റ് ചാർജും കുറച്ചു; സർവീസ് വൻ നഷ്ടത്തിലായതോടെ സ്വകാര്യ ബസുകൾ സർവീസ് അവസാനിപ്പിക്കാൻ ഒരുങ്ങുന്നു



യാത്രക്കാരില്ല, ടിക്കറ്റ് ചാർജും കുറച്ചു; സർവീസ് വൻ നഷ്ടത്തിലായതോടെ  സ്വകാര്യ ബസുകൾ സർവീസ് അവസാനിപ്പിക്കാൻ ഒരുങ്ങുന്നു

ലോക്ഡൗൺ ഇളവനുസരിച്ച് ബസ് ഓടാൻ അനുമതി നൽകിയെങ്കിലും സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി ഒരു സീറ്റിൽ ഒരാളെ മാത്രമേ ഇരിക്കാൻ അനുവദിച്ചിരുന്നുള്ളൂ. ആ സമയത്ത് ചാർജ് വർധിപ്പിച്ചിരുന്നു. എന്നാൽ, ലോക്ഡൗൺ ഇളവുകളുടെ ഭാഗമായി എല്ലാ സീറ്റുകളിലും ആളുകളെ ഇരുത്താമെന്ന് കഴിഞ്ഞ ദിവസം സർക്കാർ തീരുമാനിച്ചു.

ഇതോടെ ബസ് ചാർജ് കുറച്ചതായി പ്രഖ്യാപിച്ചു. ഇന്ധനത്തിന്റെ മാത്രം വില 36 രൂപ ആണെന്നിരിക്കെ 67 രൂപയോളം നൽകിയാണ് ബസുകളിൽ ഡീസലടിക്കുന്നത്. നിലവിൽ കോവിഡ് ഭീതികാരണം യാത്രക്കാരുടെ എണ്ണം തുച്ഛമാണ്. തൊഴിലാളികൾക്ക് വേതനം നൽകാൻ പോലും സാധിക്കുന്നില്ലെന്നും ബസ് ഉടമകൾ പറയുന്നു.

സ്വന്തം കൈയിൽനിന്ന് പണം മുടക്കി സർവീസ് നടത്തുന്നതിലും ഭേദം ബസ് നിർത്തിയിടുകയാണ് നല്ലതെന്ന് ലോക്ഡൗൺ പഠിപ്പിച്ചുവെന്നാണ് ബസ് ഉടമകൾ പറഞ്ഞത്. 

ലോക്ക് ഡൗണ് കാലത്തു  നിരക്ക് 50% വർധിപ്പിച്ചു കൊടുത്തു  സർവീസ് നടത്താൻ സർക്കാർ ആവശ്യപെടുകയും എന്നാൽ പരീക്ഷ കാലം കഴിഞ്ഞപ്പോൾ എല്ലാം സീറ്റിലും ആളെ ഇരുത്തി യാത്ര അനുമതി നൽകി വർധിപ്പിച്ച ചാർജ് പിൻവലിച്ച സർക്കാർ നടപടി കേരളത്തിലെ പൊതുഗതാഗത സംവിധാനം തകിടം മറിച്ചു.
മുഴുവൻ സീറ്റിൽ ആളെ ഇരുത്താൻ അനുവാദം ഉണ്ട് എങ്കിലും പകുതി സീറ്റിൽ പോലും ഉള്ള ആളുകൾ ബസ് യാത്ര ചെയ്യുന്നില്ല എന്ന സത്യം സർക്കാർ മനസിലാക്കുന്നില്ല എന്നാണ് ബസ് ഉടമകൾ ഉന്നയിക്കുന്ന പ്രധാന വാദം

Post a Comment

Previous Post Next Post

Join Whatsapp

Advertisement