പരിസ്‌ഥിതി ദിനത്തിൽ മാട്ടറയെ പച്ചപ്പണിയിച്ച് യൂത്ത് കോണ്ഗ്രസ്




ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ്‌ മാട്ടറ ബൂത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാട്ടറ വാർഡിലെ വിവിധ സ്ഥലങ്ങളിൽ വൃക്ഷ തൈ വിതരണം നടത്തി, മാട്ടറയിൽ വാർഡ് മെമ്പർ സിജി മംഗലത്ത്കരോട്ട് വൃക്ഷ തൈ വിതരണത്തിന്റെ ഉൽഘാടന കർമ്മം നിർവഹിച്ചു. മറ്റു സ്ഥലങ്ങളിൽ യൂത്ത് കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറി ഷാജു മാട്ടറ, ബൂത്ത്‌ പ്രസിഡന്റ്‌ ജെറിൻ ഇളംതുരത്തിപടവിൽ, കോൺഗ്രസ്‌ വാർഡ് പ്രസിഡന്റ്‌ ഷാജി തെക്കേമുറിയിൽ, ബൂത്ത്‌ പ്രസിഡന്റുമാരായ ജോസ്കുട്ടി മുളന്താനത്ത് , സുനിൽ അറക്കപ്പറമ്പിൽ, യൂത്ത് കോൺഗ്രസ്‌ ബൂത്ത്‌ സെക്രട്ടറി നോബിൾ തെക്കേമുറി, , അമൽ ജോസ് പുതുപ്പറമ്പിൽ, ജസ്റ്റിൻ മുളന്താനത്ത് തുടങ്ങിയവർ പങ്കെടുത്തു

Post a Comment

Previous Post Next Post

Join Whatsapp

Advertisement