കോവിഡ് കാലത്ത് കൈ കഴുകാൻ നൂതനാശയവുമായി ശ്രീകണ്ഠാപുരം അടുക്കം സ്വദേശി സാബു വി.കെ



ലോകം മുഴുവൻ കോവിഡ് 19 എന്ന മഹാമാരിയിൽ നിന്നും രക്ഷപെടുന്നതിന് പ്രതിരോധമാർഗങ്ങൾ തേടുകയാണ്. വാക്സിൻ കണ്ടെത്താത്തതിനാൽ പൂർണ ശുചിത്വം, സാമൂഹ്യ അകലം എന്നിവയൊക്കെയാണ് പ്രതിരോധ മാർഗങ്ങൾ. എന്നാൽ ഈ വൈറസിനെ കൈ കൊണ്ട് മാത്രമല്ല കാലു കൊണ്ടും പൊരുതാം എന്ന് തെളിയിച്ചു തന്നിരിക്കുകയാണ് സാബു. പരിപ്പായി സ്പാർക് എൻജിനീയറിങ് ഇൻഡസ്ട്രിയിൽ ജോലി ചെയുന്ന സാബു ആണ് ഇനി കൈകൾ കാലു കൊണ്ട് വൃത്തിയാക്കാം എന്ന് തെളിയിച്ചിരിക്കുന്നത്. കൈ കൊണ്ട് ഈ ഉപകരണത്തിൽ സ്പർശിക്കേണ്ട ആവശ്യമില്ല എന്നതാണ് പ്രത്യേകത.രണ്ടു കാലുകൾ മാത്രം മതി. മെഷീന്റെ താഴെയുള്ള 2 പെടലുകളിൽ വലത്തേ പെടൽ കാലു കൊണ്ട് അമർത്തുമ്പോൾ മുകളിൽ ഉള്ള ഷാംപൂ ബോട്ടിൽ തുറക്കുകയും ഷാംപൂ കൈകളിലേക്ക് വരുകയും ഇടത്തെ പെടലിൽ അമർത്തുമ്പോൾ വെള്ളം കൈകളിലേക്ക് വീഴുകയും ചെയ്യും. അങ്ങനെ വൃത്തിയായും, ശുചിയായും, സുരക്ഷിതമായും രണ്ടു കൈകളും കഴുകാൻ സാധിക്കും. ശ്രീകണ്ഠാപുരം അടുക്കം സ്വദേശിയായ സാബു ഒരു വെൽഡിങ് വർക്കർ കൂടിയാണ്. ഈ മെഷീൻ ഇതിനോടകം തന്നെ ഡോക്ടർമാർ അടക്കം നിരവധി ആളുകൾ വാങ്ങിക്കഴിഞ്ഞതായും സാബു പറയുന്നു. ഇതിനു മുൻപും ഇദ്ദേഹം നിരവധി പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. മുൻപ് നടത്തിയിട്ടുള്ള മൾട്ടി ലെവൽ ജിമ്മും വിജയകരമായിരുന്നു. കോവിഡ് കാലത്ത് വെറുതേ വീട്ടിൽ ഇരിക്കാതെ മറ്റുള്ളവർക്കും ഉപകാരപ്പെടുന്ന രീതിയിൽ എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഇദ്ദേഹം.

Post a Comment

أحدث أقدم

Join Whatsapp

Advertisement