ഉളിക്കൽ: AICC ആഹ്വാനപ്രകാരം ഇരിക്കൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗൾവാൻ താഴ്‌വരയിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർക്കു ആദരാജ്ഞലികൾ അർപ്പിച്ച് സ്നേഹ ദീപം തെളിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ ടി . എ. ജസ്റ്റിൻ അധ്യക്ഷത വഹിച്ചു. കെപിസിസി മെമ്പർ ചാക്കോ പാലകളോടി ഡിസിസി ഭാരവാഹികൾ പി. സി. ഷാജി , ബേബി തോലാനി, ബെന്നി തോമസ് , ജോജി വട്ടോളി, കർഷകകോൺഗ്രെസ്സ് സെക്രട്ടറി ജോസ് പൂമാല ജോസഫ് ആഞ്ഞിലിതോപ്പിൽ, രാമകൃഷ്ണൻ തേനിശ്ശേരി, വിജയൻ വടക്കേത്തറ, ബീരാൻ, റോയ് പുളിക്കൽ ജെയ്സൺ കളരിക്കൽ, ഷാജിമാറ്റത്തിനായി, മുരളി തുടങ്ങിയവർ പ്രണാമം അർപ്പിച്ചു.

Post a Comment