എടക്കാനത്ത് കൊവിഡ് സ്ഥിരീകരിച്ച യുവതി രോഗമുക്തയായി ആശുപത്രി വിട്ടു; യുവതിയുടെ മാതാപിതാക്കളുടെ പരിശോധന ഫലവും നെഗറ്റീവ്



വിദേശത്തു നിന്നെത്തി വീട്ടു നിരീക്ഷണത്തിൽ കഴിയവേ കൊവിഡ് സ്ഥിരീകരിച്ച് പരിയാരം കണ്ണൂർ ഗവ:മെഡിക്കൽ കോളേജിൽ കൊവിഡ് ചികിത്സയിലായിരുന്ന എടക്കാനം പാലാപ്പറമ്പിലെ യുവതി രോഗം ഭേദമായതിനെ തുടർന്ന് ആശുപത്രി വിട്ടു.

 

ആദ്യ പൊസിറ്റീവിനു ശേഷം രണ്ട് സ്രവ പരിശോധനയിലും ഫലം നെഗറ്റീവായതിനാലും അസുഖം പൂർണ്ണമായും ഭേദപ്പെട്ടതിനെ തുടർന്നുമാണ് യുവതി രോഗമുക്തയായി ആശുപത്രി വിട്ടത് യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നിരീക്ഷണത്തിലായിരുന്ന മാതാപിതാക്കളുടെ സ്രവ പരിശോധനയും കഴിഞ്ഞ ദിവസം നെഗറ്റീവായിരുന്നു.

 

വിദേശത്തു നിന്നെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയവേയാണ് കഴിഞ്ഞ അഞ്ചിന് യുവതിയുടെ സ്രവ പരിശോധന പൊസിറ്റീവായതിനെ തുടർന്ന് യുവതിയെ കണ്ണൂർ ഗവ: മെഡിക്കൽ കോളജ് കൊവിഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

Post a Comment

Previous Post Next Post

Join Whatsapp

Advertisement