കണ്ണൂര്‍: കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കു കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കണ്ണൂര്‍ ഡിപ്പോയിലെ 40 ജീവനക്കാരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം. കോവിഡ് സ്ഥിരീകരിച്ച ഡ്രൈവര്‍ വിശ്രമമുറി ഉപയോഗിച്ചിരുന്നു. ഇതോടെയാണ് ജീവനക്കാരോട് ക്വാറന്റൈനില്‍ പോകാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയത്.
രണ്ട് വെഹിക്കിള്‍ സൂപ്പര്‍വൈസര്‍മാരും ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശമുണ്ട്. ഓഫീസുകളും ബസുകളും അണുവിമുക്തമാക്കുകയും ചെയ്തു. അതേസമയം, ഇത്രയധികം ജീവനക്കാര്‍ ക്വാറന്റൈനില്‍ പോയതോടെ ഡിപ്പോയിലെ സര്‍വീസ് പ്രതിസന്ധിയിലായിരിക്കുകയാണ്. മുഴക്കുന്ന് സ്വദേശിയായ നാല്പ്പത്തിരണ്ടുകാരനാണ് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചത്.
രണ്ടാഴ്ച മുമ്ബ് കണ്ണൂര്‍ വിമാനത്താവളത്തിലിറങ്ങിയ കൊല്ലം സ്വദേശികളായ താജിക്കിസ്ഥാന്‍ വിദ്യാര്‍ഥികളെ നാട്ടിലെത്തിച്ച കെഎസ്ആര്‍ടിസി ബസ് ഓടിച്ചിരുന്നത് ഇദ്ദേഹമാണ്. വിദ്യാര്‍ഥി സംഘത്തില്‍ നാലുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഡ്രൈവറുടെയും സ്രവം പരിശോധനയ്ക്കയച്ചത്.
إرسال تعليق