കെ​എ​സ്‌ആ​ര്‍​ടി​സി ക​ണ്ണൂ​ര്‍ ഡി​പ്പോ പ്ര​തി​സ​ന്ധി​യി​ല്‍; 40 ജീ​വ​ന​ക്കാ​ര്‍ കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ല്‍




ക​ണ്ണൂ​ര്‍: കെ​എ​സ്‌ആ​ര്‍​ടി​സി ഡ്രൈ​വ​ര്‍​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ണ്ണൂ​ര്‍ ഡി​പ്പോ​യി​ലെ 40 ജീ​വ​ന​ക്കാ​രോ​ട് നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​കാ​ന്‍ നി​ര്‍​ദേ​ശം. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ഡ്രൈ​വ​ര്‍ വി​ശ്ര​മ​മു​റി ഉ​പ​യോ​ഗി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ജീ​വ​ന​ക്കാ​രോ​ട് ക്വാ​റ​ന്‍റൈ​നി​ല്‍ പോ​കാ​ന്‍ അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

ര​ണ്ട് വെ​ഹി​ക്കി​ള്‍ സൂ​പ്പ​ര്‍​വൈ​സ​ര്‍​മാ​രും ക്വാ​റ​ന്‍റൈ​നി​ല്‍ പോ​കാ​ന്‍ നി​ര്‍​ദേ​ശ​മു​ണ്ട്. ഓ​ഫീ​സു​ക​ളും ബ​സു​ക​ളും അ​ണു​വി​മു​ക്ത​മാ​ക്കു​ക​യും ചെ​യ്തു. അ​തേ​സ​മ​യം, ഇ​ത്ര​യ​ധി​കം ജീ​വ​ന​ക്കാ​ര്‍ ക്വാ​റ​ന്‍റൈ​നി​ല്‍ പോ​യ​തോ​ടെ ഡി​പ്പോ​യി​ലെ സ​ര്‍​വീ​സ് പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. മു​ഴ​ക്കു​ന്ന് സ്വ​ദേ​ശി​യാ​യ നാ​ല്‍​പ്പ​ത്തി​ര​ണ്ടു​കാ​ര​നാ​ണ്‌ ശ​നി​യാ​ഴ്‌​ച രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്‌.

ര​ണ്ടാ​ഴ്‌​ച മു​മ്ബ്‌ ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലി​റ​ങ്ങി​യ കൊ​ല്ലം സ്വ​ദേ​ശി​ക​ളാ​യ താ​ജി​ക്കി​സ്ഥാ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളെ നാ​ട്ടി​ലെ​ത്തി​ച്ച കെ​എ​സ്‌​ആ​ര്‍​ടി​സി ബ​സ്‌ ഓ​ടി​ച്ചി​രു​ന്ന​ത്‌ ഇ​ദ്ദേ​ഹ​മാ​ണ്‌. വി​ദ്യാ​ര്‍​ഥി സം​ഘ​ത്തി​ല്‍ നാ​ലു​പേ​ര്‍​ക്ക്‌ കോവി​ഡ്‌ സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ്‌ ഡ്രൈ​വ​റു​ടെ​യും സ്ര​വം പ​രി​ശോ​ധ​ന​യ്‌​ക്ക​യ​ച്ച​ത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement