ഇരിട്ടി: കോവിഡ് പ്രതിരോധ പ്രവർത്തനം ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ഇരിട്ടി താലൂക്ക് ആശുപത്രിയിൽ വെച്ച് 26 ന് കോവിഡ് പരിശോധന നടത്താൻ തീരുമാനിച്ചതായി ആശുപത്രി സൂപ്രണ്ട് പി.പി. രവീന്ദ്രൻ അറിയിച്ചു. ജൂൺ 12 മുതൽ 20 വരെ അന്യ സംസ്ഥാനത്തു നിന്നോ വിദേശ രാജ്യങ്ങളിൽ നിന്നോ വന്ന പനിയോ മറ്റ് അസുഖങ്ങളോ ഇല്ലാത്ത സർവയലൻസിന്റെ ഭാഗമായി സ്വാബ് എടുക്കാൻ താത്പര്യമുള്ളവർ അടിയന്തിരമായി പേര്, അഡ്രസ് , ഫോൺ നമ്പർ , കേരളത്തിൽ എത്തിയ തീയതി എന്നിവ താഴെ പറയുന്ന വാട്സ് ആപ്പ് നമ്പറിലേക്ക് അയക്കാവുന്നതാണ്. പരിമിതമായ കിറ്റുകൾ മാത്രം ഉള്ളതിനാൽ ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്കായിരിക്കും മുൻഗണന. സ്വഹാബി എടുക്കാൻ വരുന്നവർ സ്വന്തം വാഹനത്തിൽ വരണം. അതാത് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പോലീസ് സ്റ്റേഷനിലോ വിവരമറിയിക്കുകയും വേണം. വാഹനത്തിൽ നിന്നും വഴിയിൽ ഇറങ്ങുകയോ മറ്റ് സ്ഥലങ്ങളിൽ പോവുകയോ ചെയ്യരുത്. ആശുപത്രിയിൽ എത്തിയാൽ വാഹനത്തിൽ നിന്നും ഇറങ്ങാതെ ആശുപത്രി അധികൃതരുമായി 8592087575 , 9846174188 എന്ന നമ്പറുകളിൽ ബന്ധപ്പെട്ടശേഷം ടെസ്റ്റിങ് സെന്ററിലേക്ക് പോകേണ്ടതാണ്. രജിസ്റ്റർ ചെയ്തവർ അനുവദിച്ച സമയത്തു മാത്രമേ എത്തേണ്ടതുള്ളൂ. ക്വാറണ്ടേയ്‌നിൽ കഴിയുന്നവരായതിനാൽ ഒരു കാരണവശാലും പൊതുജനങ്ങളുമായി സമ്പർക്കത്തിൽ ഏർപെടാതിരിക്കാൻ ശ്രദ്ധിക്കണം. പരിശോധനാ സമയം 26 വെള്ളിയാഴ്ച രാവിലെ 10 മുതൽ 1 വരെ. രജിസ്റ്റർ ചെയ്യേണ്ട നമ്പർ : 9447944101 , 8592087575 , 9744644170
إرسال تعليق