പരീക്ഷ മാറ്റി വെക്കേണ്ട ആവശ്യകതയെ മുൻ നിർത്തിയുള്ള ഓൺലൈൻ ക്യാമ്പയിന് കണ്ണൂർ സർവകലാശാലയിലെ വിദ്യാർഥികളുടെ ഭാഗത്ത് നിന്നും മികച്ച പ്രതികരണം ലഭിക്കുന്നതായി സംഘാടകർ അറിയിച്ചു.മൂന്ന് വർഷത്തോളമായി കണ്ണൂരിന്റെ കലാ സാംസ്കാരിക വികസന ഇടങ്ങളിൽ ശക്തമായ സാന്നിധ്യമാണ് ട്രോൾ കണ്ണൂർ കൂട്ടായ്‌മ.ട്രോളുകളിലൂടെ ചിരി ഉണർത്തുന്ന കണ്ണൂർ ചിന്തകൾക്ക് സമൂഹത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നത്.മുൻപും കണ്ണുരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഓൺലൈൻ ക്യാമ്പെയ്നുകൾ ട്രോൾ കണ്ണൂർ സംഘടിപ്പിച്ചിരുന്നു.വിദ്യാർഥികളുടെ സുരക്ഷയെ മുൻ നിർത്തി സർകലാശാല അധികാരികൾ ഉചിതമായ തീരുമാനം കൈക്കൊള്ളും എന്ന പ്രതീക്ഷയിലാണ് വിദ്യാർഥികളും ക്യാംമ്പെയ്നിന് ചുക്കാൻ പിടിച്ച ചെറുപ്പക്കാരും

إرسال تعليق