രണ്ട് മണിക്കൂറിനുള്ളിൽ നിവേദനത്തിൽ ഒപ്പിട്ടത് 2500 ഓളം വിദ്യാർഥികൾ; കണ്ണൂർ സർവകലാശാല പരീക്ഷ നീട്ടി വെക്കണം എന്നാവശ്യപ്പെട്ട് വ്യത്യസ്ത പ്രതിഷേധവുമായി ഓൺലൈൻ കൂട്ടായ്‌മ


കണ്ണൂർ ജില്ലയിൽ കോവിഡ് 19 സമ്പർക്കത്തിലടക്കം പോസിറ്റീവ് കേസുകൾ കൂടുകയും കോവിഡ് ഉറവിടം കണ്ട് പിടിക്കുന്നത് വരെ ദുഷ്കരമായ  ഗുരുതര സാഹചര്യത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റി  ബിരുദ പരീക്ഷകൾ മാറ്റി വെക്കണം എന്നാവശ്യപ്പെട്ട് വ്യത്യസ്ത പ്രതിഷേധവുമായി ഓണലൈൻ കൂട്ടായ്‌മ. ട്രോൾ കണ്ണൂർ എന്ന പേരിൽ ഒരു കൂട്ടം ചെറുപ്പക്കാരുടെ നേതൃത്തിൽ കണ്ണൂരിൽ പ്രവർത്തിക്കുന്ന ഓണലൈൻ കൂട്ടായ്‌മ ആണ് വിദ്യാർത്ഥികളുടെ സുരക്ഷ മുൻ നിർത്തി പരീക്ഷ മാറ്റി വെക്കേണ്ടതുണ്ട് എന്നാവശ്യപ്പെട്ട് ഓണലൈൻ ഒപ്പുശേഖരണം നടത്തിയത്. രണ്ട് മണിക്കൂറിനുള്ളിൽ ഏകദേശം 2500ഇൽ അധികം വിദ്യാർത്ഥികളാണ് ഈ ഒപ്പുശേഖരണത്തിൽ പങ്കുചേർന്നത്.
പരീക്ഷ മാറ്റി വെക്കേണ്ട ആവശ്യകതയെ മുൻ നിർത്തിയുള്ള ഓൺലൈൻ ക്യാമ്പയിന് കണ്ണൂർ സർവകലാശാലയിലെ വിദ്യാർഥികളുടെ ഭാഗത്ത് നിന്നും മികച്ച പ്രതികരണം ലഭിക്കുന്നതായി സംഘാടകർ അറിയിച്ചു.മൂന്ന് വർഷത്തോളമായി കണ്ണൂരിന്റെ കലാ സാംസ്കാരിക വികസന ഇടങ്ങളിൽ ശക്തമായ സാന്നിധ്യമാണ് ട്രോൾ കണ്ണൂർ കൂട്ടായ്‌മ.ട്രോളുകളിലൂടെ ചിരി ഉണർത്തുന്ന കണ്ണൂർ ചിന്തകൾക്ക് സമൂഹത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നത്.മുൻപും കണ്ണുരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ  ഓൺലൈൻ ക്യാമ്പെയ്നുകൾ ട്രോൾ കണ്ണൂർ സംഘടിപ്പിച്ചിരുന്നു.വിദ്യാർഥികളുടെ സുരക്ഷയെ മുൻ നിർത്തി സർകലാശാല അധികാരികൾ ഉചിതമായ തീരുമാനം കൈക്കൊള്ളും എന്ന പ്രതീക്ഷയിലാണ് വിദ്യാർഥികളും ക്യാംമ്പെയ്നിന് ചുക്കാൻ പിടിച്ച ചെറുപ്പക്കാരും

Post a Comment

Previous Post Next Post

Join Whatsapp

Advertisement