കോവിഡ് 19 വ്യാപനം; ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പള്ളികൾ തുറക്കില്ല; മാതൃകാപരമായ തീരുമാനങ്ങളുമായി ഉളിക്കൽ മഹല്ല് കമ്മിറ്റി



ഇരിട്ടി:  കോവിഡ് 19 വ്യാപനം വർധിക്കുന്നതിനാൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പള്ളികൾ തുറക്കില്ലന്നും തൽസ്ഥിതി തുടരുമെന്നും ഉളിക്കൽ മഹല്ല് കമ്മിറ്റി അറിയിച്ചു

2020 ജൂൺ 8മുതൽ നിയന്ത്രങ്ങളോടെ തുറന്ന് പ്രവർത്തിക്കുവാൻ ഗവണ്മെന്റ് തീരുമാനിച്ചെങ്കിലും നിലവിൽ കൊറോണ വ്യാപനം ആശങ്കാജനകമായി തുടരുന്നതിനാലും മഴക്കാല രോഗങ്ങൾ പടർന്നു പിടിക്കാൻ സാധ്യത ഉള്ളതിനാലും ആണ് മഹല്ല് കമ്മിറ്റികൾ ഈ തീരുമാനത്തിൽ എത്തിയത്

എല്ലാ വിശ്വാസികളും ഈ തീരുമാനത്തോട് സഹകരിക്കണമെന്ന് മഹല്ല് കമ്മിറ്റികൾ അഭ്യർഥിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement