ഹോട്സ്പോട്ട് നിശ്ചയിച്ചത് നഗരസഭയാണ് എന്നുള്ളത് തെറ്റായ വിവരമാണ് സംസ്ഥാനത്താകമാനം നിയന്ത്രണങ്ങള്‍ തീരുമാനിക്കുന്നത് സംസ്ഥാന ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റിയാണ്.
കോവിഡ് പോസിറ്റീവ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തതിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാന ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റിയാണ് ഇരിട്ടി പട്ടണമുള്‍പ്പെടുന്ന ഒന്‍പതാം വാര്‍ഡ് ഹോട്സ്പോട്ടായി പ്രഖ്യാപിച്ചത്. ഈ തീരുമാനം നടപ്പിലാക്കുക മാത്രമാണ് നഗരസഭയുടെയും പോലീസിൻ്റെയും ഉത്തരവാദിത്വമെന്നും മറിച്ചുള്ള പ്രചരണങ്ങള്‍ അടിസഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ്- 19 പ്രതിരോധ പ്രവർനങ്ങൾക്ക് മാതൃകാപരമായി ഇടപ്പെടുന്ന സംസ്ഥാന സർക്കാറിനെ പ്രാദേശികമായും വിമർശിക്കാനുള്ള പ്രചരണമാണിത്. ഇത്തരം അപവാദ പ്രചരണങ്ങളില്‍ നിന്നും ജനപ്രതിനിധികള്‍ ഉള്‍പ്പെടുന്നവര്‍ പിന്തിരിയണം എന്നും ചെയര്‍മാന്‍ ആവിശ്യപ്പെട്ടു.

إرسال تعليق