ഇരിട്ടി മേഖലയിൽ രണ്ടാഴ്ചക്കിടയിൽ കോവിഡ് ബാധ സ്ഥിരീകരിച്ചത് 12 പേർക്ക്. ഇതിൽ അഞ്ചുപേർക്ക്‌ സമ്പർക്കത്തിലൂടെ



ഇരിട്ടി : ഇരിട്ടി മേഖലയിൽ രണ്ടാഴ്ചക്കിടയിൽ കോവിഡ് ബാധ സ്ഥിരീകരിച്ചത് 12 പേർക്ക്. ഇതിൽ അഞ്ചുപേർക്ക്‌ സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.  പയഞ്ചേരിയിലെ നാലുപേർ ഒഴികെ മറ്റുള്ളവരുടെ പ്രാഥമിക സമർക്കപ്പട്ടികയിൽ 228 പേരും 307 സെക്കന്ററിയും 177 ഹൈ റിസ്ക് സമ്പർക്കവുമുള്ളതായി കണ്ടെത്തി.  ഓരോ മേഖലയിലെയും സംമ്പർക്കപ്പട്ടിക പ്രാഥമികം, സെക്കണ്ടറി, ഹൈറിസ്ക് എന്ന ക്രമത്തിൽ. 
തില്ലങ്കേരിയിലെ യുവാവ് വഴി  - 83 , 56, 26 . പിതാവ് വഴി  - 30, 51, 30 . അമ്മൂമ്മ- 17 , 35, 17. സഹോദരൻ - 20, 42, 20. മുഴക്കുന്ന് പപ്പടക്കാരൻ വഴി - 19, 51, 08 . കെ എസ് ആർ ടി സി ഡ്രൈവർ വഴി - 53, 42, 04 . എടക്കാനം പ്രഥമികം  - 6, സെക്കണ്ടറി 30.  
ഇതിനെത്തുടർന്ന് ഇരിട്ടി നഗരസഭയിൽ  ടൗൺ ഉൾപ്പെടുന്ന വാർഡ് ഒൻപതും , എടക്കാനം വാർഡ് നാലും  കീഴൂർകുന്ന് അഞ്ചാം വാർഡ് ഭാഗികമായും കണ്ടെയ്‌ൻമെൻറ് സോണാക്കി മാറ്റി. തില്ലങ്കേരി , മുഴക്കുന്ന് പഞ്ചായത്തുകൾ പൂർണ്ണമായും പേരാവൂർ ടൗൺ ഉൾപ്പെടുന്ന പതിനൊന്നാം വാർഡും കണ്ടയ്ൻമെൻറ് സോണാക്കി അടച്ചിട്ടിരിക്കുകയാണ്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement