ചേമ്പേരി, വിമൽ ജ്യോതി എന്ജിനീറിങ് കോളേജിലെ പൂർവ വിദ്യാർത്ഥികളുടെ VJECians എന്ന സോഷ്യൽ മീഡിയ കൂട്ടായ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി.
11,55,555 രൂപയുടെ ചെക്കാണ് പൂർവ്വവിദ്യാർത്ഥികല്‍ ബഹുമാനപ്പെട്ട, തുറമുഖ, പുരാവസ്തു വകുപ്പ് മന്ത്രി ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളിക്കു കൈമാറിയത്.ഇത് കേരളത്തിന് മാതൃകയെന്ന് VJEC പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനാ വെെ.പ്രസിഡന്‍റ് ഷിന്‍റോ മൂക്കനോലി പറഞ്ഞു. കേവലം 3 ആഴ്ചകൾ മുൻപ് ചുരുക്കം ചില പൂർവ വിദ്യാർത്ഥികൾ ചെറിയ രീതിയിൽ തുടങ്ങിയ ഈ ക്യാമ്പെയ്‌ഗൻ വളരെ പെട്ടെന്നു തന്നെ VJECians എന്ന പേരിലുള്ള സോഷ്യൽ മീഡിയ കൂട്ടായ്മയായി വളരുകയും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള പൂർവ വിദ്യാർത്ഥികൾ ഈ ഉദ്യമത്തിൽ ഭാഗമാവുകയും ചെയ്തു. ഈ കോവിഡ് കാലത്ത് വിഷമമനുഭവിക്കുന്ന കേരളീയർക്ക് ഒരു കൈ താങ്ങാവുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ക്യാമ്പെയ്‌ൻ, സംഭാവനയുടെ ബാഹുല്യം കൊണ്ടും പൂർവ വിദ്യാർത്ഥികളുടെ സ്നേഹപൂർവ്വമുള്ള ഒരുമയിലൂടെയും നാടിനു നന്മയുടെ പ്രതീകമായി മാറി.

إرسال تعليق