KSU മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നടത്തിയ നിൽപ്പ് സമരം KPCC ജനറൽ സെക്രട്ടറി സജീവ് ജോസഫ് ഉ്ഘാടനം ചെയ്തു



ഉളിക്കൽ:അന്യസംസ്ഥാനങ്ങിൽ അകപ്പെട്ടിരിക്കുന്ന വിദ്യാർത്ഥികളെയും, കേരളീയരെയും നാട്ടിൽ തിരിച്ചെത്തിക്കാൻ സംസ്ഥാന സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കുക.
പ്രവാസ ലോകത്ത് നിന്നും തിരികെ വരുവാൻ പ്രയാസമനുഭവിക്കുന്ന സഹോദരങ്ങൾക്ക് സാമ്പത്തിക സഹായം നൽകി  തിരികെ എത്തിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാവുക. എന്നീ കാര്യങ്ങൾ ആവശ്യപ്പെട്ട് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത നിൽപ്പ് സമരം ഉളിക്കൽ പോസ്റ്റ് ഓഫീസിൽ വച്ച് നടന്നു.
ഉളിക്കൽ മണ്ഡലം പ്രസിഡന്റ് അബിൻ വടക്കേക്കര അധ്യക്ഷത വഹിച്ച സമരം KPCC
ജനറൽ സെക്രട്ടറി സജീവ് ജോസഫ് ഉ്ഘാടനം ചെയ്തു.
ഉളിക്കൽ മണ്ഡലം ഭാരവഹികളായ ആദിത്ത് ഷാജി, ജോയൽ ജോസഫ്, അക്ഷയ് തങ്കച്ചൻ,ആദർശ് എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post

Join Whatsapp

Advertisement