KCYM തലശ്ശേരി അതിരൂപതയുടെ"റൂത്ത് " യുവജന മഹാസംഗമം കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.








"റൂത്ത് " യുവജന മഹാസംഗമം കേരള
മുഖ്യമന്ത്രി  പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.



തലശ്ശേരി അതിരൂപത 
കെ. സി. വൈ . എം എസ്. എം. വൈ. എം. സംഘടിപ്പിക്കുന്ന സഭയിലെ ആദ്യത്തെ ഏറ്റവും വലിയ ഓൺലൈൻ യുവജന സംഗമം "റൂത്ത് " കേരളമുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ  ഇന്ന്  രാത്രി 7.30 ന് ഉദ്ഘാടനം ചെയ്യും.


കേരള ആരോഗ്യ വകുപ്പ് മന്ത്രി കെ. ഷൈലജ ടീച്ചർ കൊറോണക്കാലത്തെ യുവജന പ്രവർത്തനങ്ങൾ എന്ന വിഷയത്തിൽ യുവജനങ്ങളുമായി സംവദിക്കും.
 
കോവിഡ് കാലഘട്ടത്തിലെ കേരള സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് ഈ ചടങ്ങിൽ വച്ച് സഭ ആദരമർപ്പിക്കും.


കോവിഡാനന്തര യുവജന വിശ്വാസ പരിശീലനം എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ചർച്ചകളും ഈ സംഗമത്തിൻ്റെ പ്രത്യേകതയാണ്.

55 രാജ്യങ്ങളിൽ നിന്നുള്ള  പ്രതിനിധികളും 40 രൂപതകളിൽ നിന്നുള്ള കെ. സി . വൈ. എം. പ്രവർത്തകരും ഒരു ലക്ഷത്തിലധികം യുവജനങ്ങളും പങ്കെടുക്കുന്ന  സംഗമത്തിൽ  സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മലങ്കരസഭയുടെ അധ്യക്ഷൻ   മോറാൻ മോർ ബസേലിയോസ് ക്ലീമിസ് ബാവ , കേരള ആരോഗ്യ വകുപ് മന്ത്രി കെ.കെ ഷൈലജ ടീച്ചർ, വ്യവസായ മന്ത്രി ഇ.പി ജയരാജൻ
കെസിബിസി യൂത്ത് കമ്മീഷൻ ചെയർമാൻ 
 ബിഷപ്പ് ക്രിസ്തുദാസ് ആർ , 
തലശ്ശേരി അതിരൂപത 
ആർച്ച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ട് ,
സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി ,
ശ്രീ രാജ്മോഹൻ ഉണ്ണിത്താൻ എംപി ,
കെ സുധാകരൻ എംപി  , ശ്രീ സണ്ണി ജോസഫ് എംഎൽഎ,  ശ്രീ ജെയിംസ് മാത്യു എംഎൽഎ , 
ശ്രീ മുല്ലപ്പള്ളി രാമചന്ദ്രൻ, 
പ്രശസ്ത ധ്യാന ഗുരു ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ , മാനന്തവാടി രൂപത പിആർഒ ഫാദർ നോബിൾ പാറയ്ക്കൽ ,
എന്നിവർ സംഗമത്തിൽ വിശിഷ്ട അതിഥികളായി പങ്കെടുക്കുന്നു.
നവമാധ്യമങ്ങളുടെ സഹായത്തോടെ സംഘടിപ്പിക്കുന്ന റൂത്ത് മഹാ യുവജന സംഗമത്തിൽ യുവജനങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ ഈ സംഗമത്തിന് മാറ്റുകൂട്ടുന്നു 

മെയ് 31 ഞായറാഴ്ച രാത്രി 7. 30 മുതലാണ്  റൂത്ത് ഓൺതലൈൻ.യുവജനസംഗമം നടത്തപ്പെടുന്നത്.

സംഗമവുമായി ബന്ധപ്പെട്ട് എല്ലാം മുന്നൊരുക്കങ്ങളും പൂർത്തിയായതായി 
തലശ്ശേരി അതിരൂപത 
കെ സി വൈ എം  എസ്. എം. വൈ. എം. പ്രസിഡൻറ് ശ്രീ സിജോ കണ്ണേഴത്ത് അറിയിച്ചു. ജനറൽ സെക്രട്ടറി 
വിപിൻ മാറുകാട്ടുകുന്നേൽ, ശ്രീ ജോയൽ തൊട്ടിയിൽ, ശ്രീ എബിൻ കുമ്പുക്കൽ, ടോമിൻ തോമസ് പോൾ,  ബോണി ജോൺ, ജിതിൻ മുടപ്പാല , ഡെൽന മരിയ  , ചിഞ്ചു വി. ജെ. , ആനി ചാക്കോ, സിസ്റ്റർ പ്രീതി മരിയ സിഎംസി ,.ഫാദർ സോണി സ്കറിയ വടശ്ശേരി എന്നിവർ നേതൃത്വം നൽകും.


KCYM thalassery എന്ന ഒഫീഷ്യൽ യൂട്യൂബ് ചാനൽ വഴിയും  
KCYM Archdiocese of thalassery എന്ന ഒഫീഷ്യൽ ഫേസ്ബുക് പേജ് വഴിയും സംഗമത്തിൽ പങ്കെടുക്കാം..

Post a Comment

Previous Post Next Post

Join Whatsapp

Advertisement