തിരുവനന്തപുരം:റെഡ്, ഗ്രീൻ, ഓറഞ്ച് സോണുകൾ
ഇനിയുണ്ടാവില്ലെന്ന് മുഖ്യമന്ത്രി പിണറായി
വിജയൻ. രോഗ വ്യാപനമുള്ള കണ്ടെയ്ൻമെന്റ്
സോൺ വിട്ട് സഞ്ചാരം അനുവദിക്കില്ല.
അതിർത്തിയിൽ കൂടുതൽ പൊലീസിനെ വിന്യസിച്ച്
നിയന്ത്രണം കർശനമാക്കും. സംസ്ഥാനത്ത്
ഒരിടത്തും ആൾക്കൂട്ടങ്ങൾ അനുവദിക്കില്ല.
ക്വാറന്റീനിലുള്ളവർ പുറത്തിറങ്ങാനേ പാടില്ല.
പുറത്തിറങ്ങുന്നത് പൊലീസ് നിരീക്ഷിക്കും.
പ്രവാസികളുടെ ക്വാറന്റീൻ കാര്യത്തിൽ
സംസ്ഥാന നിലപാടിന് മാറ്റമില്ല. ഞായറാഴ്ച
സമ്പൂർണ ലോക്ഡൗണിന് മാറ്റമില്ലെന്നും
മുഖ്യമന്ത്രി പറഞ്ഞു.

إرسال تعليق