ഇരിട്ടി കമ്യൂണിറ്റി കിച്ചണിലേക്ക് ഭക്ഷ്യ സാധനങ്ങൾ കൈമാറി കെ എസ് ഇ ബി ജീവനക്കാർ മാത്യകയായി

ഇരിട്ടി: ലോകം വിഴുങ്ങിയ കൊവിഡ് എന്ന മഹാമാരി യേൽപ്പിച്ച ദുരന്ത ഭൂമിയിൽ  അതിജീവനത്തിന്റെ പുതുചരിതമെഴുതി ദുരിത ക്കയത്തിൽ നിന്നും കൈരളിയുടെ ഉയർത്തെഴുന്നേൽപ്പിനു കരുത്തേകാൻ ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ നിർദ്ദനരായവർക്ക് ആഹാര മെത്തിക്കുന്നതിനായി ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ കീഴൂർ കൂളിച്ചെമ്പ്രയിൽ പ്രവർത്തിക്കുന്ന കമ്മ്യുണിറ്റി കിച്ചണിലേക്ക് ഭക്ഷണ മൊരുക്കുന്നതിനായി അരിയും പച്ചക്കറി കളുൾപ്പെടെയുള്ള ഭക്ഷണ സാധനങ്ങൾ നൽകി മനുഷ്യ സ്നേഹത്തിന്റെ മഹാമാതൃക തീർക്കുകയാണ് കെ എസ് ഇ.ബി ജീവനക്കാർ 

.കെ എസ് ഇ.ബി ചാവശ്ശേരി 110  സബ്ബ് സ്റ്റേഷനിലെ ജീവനക്കാരാണ് ഇരിട്ടി നഗരസഭാ കമ്യുണിറ്റി കിച്ചണിലേക്ക് ഭക്ഷ്യ സാധനങ്ങൾ കൈമാറി മാത്യകയായത് 

കെ എസ് ഇ ബി ചാവശ്ശേരി ഓഫീസിൽ വെച്ച് ഇരിട്ടി നഗരസഭ ചെയർമാൻ പി.പി അശോകൻ സെക്ഷൻ അസി: എഞ്ചിനീയർ പി.കെ ശ്രുതിയിൽ നിന്നും ആഹാര സാധനങ്ങൾഏറ്റുവാങ്ങി ,

കെ എസ് ഇ ബി ഓവർസിയർ വി.വിശ്വനാഥൻ,,സബ്എൻജിനീയർബാലകൃഷണൻ ,വർക്കർമാരായ.ജിജേഷ്കൈതേരി ,കെ.ഷിജൂ ' എന്നിവർ സംബന്ധിച്ചു

Post a Comment

أحدث أقدم

Join Whatsapp

Advertisement