ബെവ് ക്യൂ ആപ്പ് റെഡി. ആപ്പ് ഉപയോഗിച്ച് മദ്യം വാങ്ങുന്ന നടപടിക്രമങ്ങൾ പഠിക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം
വാങ്ങാനുള്ള ഓൺലൈൻ ആപ്പായ ബെവ്
ക്യൂവിന് ഗൂഗിളിന്റെ അനുമതി. ഗൂഗിൾ
അനുമതി ലഭിച്ചതോടെ സംസ്ഥാനത്തെ
മദ്യശാലകൾ അടുത്തദിവസങ്ങളിൽ തന്നെ
തുറക്കും.
ആപ്പിലൂടെ ടോക്കൺ എടുക്കുന്നവർക്ക്
അടുത്ത ദിവസം രാവിലെ ഒൻപതു മുതൽ മദ്യം
ലഭ്യമാക്കാനാണ് ബെവ്കോയുടെ തീരുമാനം.

മദ്യവിതരണം ഇങ്ങനെ:


ഉപഭോക്താക്കൾ ആപ്പ് ഡൗൺലോഡ് ചെയ്ത്
ഫോൺ നമ്പറിന്റെ സഹായത്തോടെ റജിസ്റ്റർ
ചെയ്യണം. ഏത് സ്ഥലത്ത് നിന്നാണോ മദ്യം
വാങ്ങേണ്ടത്, ആ സ്ഥലത്തെ പിൻകോഡ്
നൽകി കടകൾ തെരഞ്ഞെടുക്കാം. തുടർന്ന്
മദ്യം വാങ്ങാനുള്ള സമയം തെരഞ്ഞെടുക്കണം.
റജിസ്റ്റർ ചെയ്തിരിക്കുന്ന സമയത്ത്
തുറന്നിരിക്കുന്ന മദ്യവിതരണശാലകളുടെ
വിവരം ഫോണിൽ അറിയാം. ഇതിൽ
ഇഷ്ടമുള്ള ഔട്ട്ലെറ്റ്
തെരഞ്ഞെടുക്കുന്നതോടെ ടോക്കണോ
ക്യൂആർ കോഡോ ലഭിക്കും.
റജിസ്റ്റർ ചെയ്യുന്ന സമയത്ത് ലഭിക്കുന്ന
ടോക്കണുമായി മദ്യവിതരണശാലയിലെത്തണം.
ടോക്കണിൽ അനുവദിച്ച സമയത്ത് മാത്രമേ
എത്താവൂ. തുടർന്ന് ഇഷ്ടമുള്ള ബ്രാൻഡ് പണം
നൽകി വാങ്ങാം.

Post a Comment

أحدث أقدم

Join Whatsapp

Advertisement