ലാലേട്ടന് പിറന്നാള്‍ സമ്മാനം :വൈറലായി ഉളിക്കൽ സ്വദേശി ഋത്വിക്ക് എസ് ചന്ദിന്‍റെ അക്കപ്പെല്ല


മലയാളത്തിന്‍റെ പ്രിയ നടന്‍ മോഹന്‍ലാലിന് ആശംസകള്‍ നേരുന്ന തിരക്കിലാണ് മലയാളികള്‍. പതിനായിരക്കണക്കിന് ആശംസകളില്‍ വിത്യസ്തമായ ഒന്നാണ് സോഷ്യൽ മീഡിയയില്‍ വൈറലായിരിക്കുന്നത്.

യുവ സംഗീതഞ്ജനും ഇരിട്ടി സ്വദേശിയുമായ ഋത്വിക്ക് എസ് ചന്ദ് ഒരുക്കിയ അക്കപ്പെല്ല മ്യൂസിക്ക ട്രിബ്യൂട്ടാണ് ശ്രദ്ധ പിടിച്ച് പറ്റിയിരിക്കുന്നത്.

വാദ്യോപകരണങ്ങളുടെ പിന്തുണയില്ലാതെ വിവിധ ഈണത്തിലും താളത്തിലുമുള്ള സംഗീത ശബ്ദങ്ങളുടെ പിന്തുണ മനുഷ്യശബ്ദത്തിലൂടെ നല്‍കുന്ന ഗാനാലാപന രീതിയാണ് അക്കപ്പെല്ല.

മോഹന്‍ലാലിന്‍റെ ഗാന്ധര്‍വ്വം എന്ന സിനിമയില്‍ കൈതപ്രം വരികളെഴുതി എസ്.പി ബാലസുബ്രമണ്യം ആലപിച്ച നെഞ്ചില്‍ കഞ്ചവാണം എന്ന് തുടങ്ങുന്ന് ഗാനമാണ് ഋത്വിക്ക് അക്കപ്പെല്ല ചെയ്യുന്നതിനായി തിരഞ്ഞെടുത്തത്.

ഋത്വിക്ക് തനിച്ച് ചെയ്തിട്ടുള്ള മ്യൂസിക്ക് ട്രിബ്യൂട്ടില്‍ പൂര്‍ണമായും മനുഷ്യശബ്ദമാണ് ഉപയോഗിച്ചിട്ടുള്ളത്.

കംപ്ലീറ്റ് ആക്ടര്‍ ലാലേട്ടന് ഒരു അക്കപ്പെല്ല ട്രിബ്യൂട്ട് ബര്‍ത്തഡേ എന്നാണ് വീഡിയോയ്ക്ക് ഋത്വിക്ക് നല്‍കിയ അടിക്കുറുപ്പ്





Post a Comment

Previous Post Next Post

Join Whatsapp

Advertisement