ഉളിക്കൽ: നിർധനരായവർക്ക് മൂന്ന് മാസത്തേക്ക് വൈദ്യുതി ചാർജ് സൗജന്യമാക്കണമെന്നും മറ്റുള്ളവർക്ക് നിരക്കിൻ്റെ മുപ്പത് ശതമാനം കുറക്കണമെന്നും കെ.പി.സി.സി. ജന. സെക്രട്ടറി അഡ്വ. സജീവ് ജോസഫ് ആവശ്യപ്പെട്ടു.
എൽ.ഡി.എഫ്. സർക്കാരിൻ്റെ നാലാം വാർഷിക ദിനം വഞ്ചനാ ദിനമായി ആചരിക്കന്നതിൻ്റെ ഭാഗമായി ഉളിക്കൽ കോക്കാട് നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്ന അദ്ദേഹം.
കോവിഡിൻ്റെ മറവിൽ പിണറായി സർക്കാർ അഴിമതി നടത്തുകയാണ്. കർഷകർക്കും പാവപ്പെട്ടവർക്കും അവഗണന മാത്രമാണ് സർക്കാർ സമ്മാനിച്ചത്.
ജോർജ് നെല്ലിമല അദ്ധ്യക്ഷത വഹിച്ചു. കെ.വി. പ്രസാദ്, , രാജേഷ്, ആദിത്ത് പ്രസംഗിച്ചു.

Post a Comment