ഇരിട്ടി : ഉളിക്കല്‍ കടമനക്കണ്ടി കോളനിയില്‍ വെച്ച് 5 ലിറ്റര്‍ ചാരായവുമായി സി.ആര്‍ രാജേഷി (39) നെ ഇരിട്ടി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇരിട്ടി റേഞ്ച് പ്രിവന്റീവ് ഓഫീസര്‍ ജോണി ജോസഫും പാര്‍ട്ടിയും ചേര്‍ന്ന് ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കടമനക്കണ്ടി കോളനിയില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ അറസ്റ്റിലായത്. എക്സൈസ് സംഘത്തില്‍ സി.ഇ.ഒമാരായ രമീഷ്.കെ, സുരേഷ്.പി, എക്‌സൈസ് ഡ്രൈവര്‍ ജോര്‍ജ്.കെ.ടി എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
إرسال تعليق