കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് ജില്ലാ കളക്ടറുടെ അനുമതി ലഭിച്ചു.


നിലവിലുള്ള സാഹചര്യം അനുസരിച്ച് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ പൂർണമായും പാലിച്ചും ഭക്തജനങ്ങൾക്ക് പ്രവേശനം അനുവദിക്കാതെയും അടിയന്തിര ചടങ്ങുകൾ നടത്തിക്കൊള്ളാനാണ് ജില്ലാ കളക്ടറുടെ ഉത്തരവ് .

സർക്കാർ നിയന്ത്രണങ്ങൾ പാലിച്ചു അടിയന്തിര ചടങ്ങുകൾ നടത്താൻ അനുമതി ആവശ്യപ്പെട്ട് തഹസിൽദാർ സാർപ്പിച്ച ശുപാർശയുടെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടറുടെ നടപടി.
ആരാധനാലയങ്ങളിൽ പൊതുജനങ്ങളെ പ്രവേശിപ്പിക്കരുതെന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർശന നിർദേശം നിലവിലുള്ളതിനാൽ അത് പാലിക്കണമെന്നും, ഏറ്റവും കുറഞ്ഞ ആളുകളെ മാത്രം ഉൾപ്പെടുത്തി വേണം അടിയന്തിര ചടങ്ങുകൾ നടത്തേണ്ടതെന്നും ഉത്തരവിൽ പറയുന്നു. ചടങ്ങുകളിൽ പങ്കെടുക്കുന്നവർക്ക് കോവിഡ് രോഗ ലക്ഷണങ്ങൾ ഇല്ല എന്ന് ഉറപ്പു വരുത്തണമെന്നും ഇവർ ചടങ്ങുകൾ നടത്തുമ്പോൾ സാമൂഹ്യ അകലം പാലിക്കാൻ ശ്രമിക്കണമെന്നും അക്കരെ സന്നിധാനത്ത് ശാരീരിക ശുചിത്വ സംവിധാനങ്ങൾ ഒരുക്കണമെന്നും നിബന്ധനയുണ്ട് .

വൈശാഖ മഹോത്സവത്തിന്റെ പ്രാരംഭ ചടങ്ങുകളായ ദൈവത്തെ കാണലും , പ്രാക്കൂഴവും ചടങ്ങുകൾ മാത്രമായി നടത്തുവാൻ നേരത്തെ അനുമതി ലഭിച്ചിരുന്നു എന്നാൽ ജൂൺ ആദ്യവാരം തുടങ്ങേണ്ടുന്ന അക്കരെ സന്നിധാനത്തിലെ ചടങ്ങുകളെ കുറിച്ച് ആശങ്ക നിലനിൽക്കുകയായിരുന്നു. കളക്ടറുടെ ഉത്തരവ് വന്നതോടുകൂടി ഏറെനാളായി തുടരുന്ന ആശകയാണ് ഇല്ലാതായത്.


Post a Comment

أحدث أقدم

Join Whatsapp

Advertisement