ഇരിട്ടിയില്‍ നിയമം ലംഘിച്ച് തുറന്ന തട്ടുകട പൂട്ടിച്ചു. ഉടമക്കെതിരെ കേസ്.


ഇരിട്ടി:നിയമം ലംഘിച്ച് ഇരിട്ടിയില്‍ തുറന്ന തട്ടുകട പോലീസ് എത്തി പൂട്ടിച്ചു. ഇരിട്ടി മേലെ സ്റ്റാന്റിലെ തട്ടുകടയാണ് വ്യാഴാഴ്ച്ച ഉച്ചക്ക് ശേഷം തുറന്നത്. പോലിസിന്റെ അനുമതിയില്ലാതെ തുറന്ന് ഭക്ഷണ സാധനങ്ങള്‍ ഉണ്ടാക്കുന്നിടയിലാണ് പോലീസ് എത്തിയത്. തട്ടുകടയുടമയ്ക്കെതിരെ പോലീസ് കേസ്സെടുത്തു. സമീപത്തു തന്നെയുള്ള മില്‍മ്മ സ്റ്റാള്‍ ഉടമയ്്ക്ക് സാധനങ്ങള്‍ പാര്‍സര്‍ മാത്രമെ നല്‍കാവുവെന്ന് നിര്‍ദ്ദേശവും നല്‍കി. ഇരിട്ടി എസ് ഐ എന്‍ ജെ മാത്യു, ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് നടപടി. 

Post a Comment

Previous Post Next Post

Join Whatsapp

Advertisement