റിപ്പോർട്ട്:കെ ബി ഉത്തമൻ
ഇരിട്ടി: കേന്ദ്ര അവഗണനക്കെതിരെ കേരളാ കർഷകസംഘം പ്രതിക്ഷേധം സംഘടിപ്പിച്ചു കേന്ദ്ര പാക്കേജിൽ രാജ്യത്തെ കർഷകരെ സഹായിക്കാൻ ഒരു നടപടി ഉണ്ടാകാത്തതിൽ പ്രതിക്ഷേധിച്ചാണ് സമരം സംഘടിപ്പിച്ചത്.കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ സാമൂഹിക അകലം പാലിച്ചാണ് കർഷക സംഘം പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചത്.
ഇരിട്ടി പോസ്റ്റോഫിന് മുന്നിൽ നടത്തിയ സമരം കർഷക സംഘം ജില്ലാ ജോയിന്‍റ് സെക്രട്ടറി അംഗം കെ.ശ്രീധരൻ ഉദ്ഘാടനം ചെയ്യ്തു. പി.പ്രകാശൻ, പി വിജയൻ, കെ.നന്ദനൻ എന്നിവർ സംസാരിച്ചു.
ഉളിക്കല്‍ പോസ്റ്റ് ഓഫീസിന് മുമ്പില്‍ നടന്ന സമരം കര്‍ഷക സംഘം ഏരിയ പ്രസിഡന്‍റ് കെ.ജനാര്‍ദനന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ദാസന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു തോമസ് പുന്നക്കുഴി അദ്ധ്യക്ഷത വഹിച്ചു.
ആറളം ഫാം പോസ്റ്റോഫീസിന് മുന്നി നടന്ന സമരം കെ.ബി.ഉത്തമൻ ഉദ്ഘാടനം ചെയ്തു.കെ.സി ജനാർദ്ധനൻ സ്വാഗതം പറഞ്ഞു പി.കെ.രാമചന്ദ്രൻ സംസാരിച്ചു.
ആറളം പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന സമരം പി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്യ്തു.പി.വി.കുഞ്ഞിക്കണ്ണൻ സ്വാഗതം പറഞ്ഞു.
പായം പോസ്റ്റോഫീസിന് മുന്നിൽ കർഷക സംഘം പായം വില്ലേജ് പ്രസിഡന്‍റ് എം.സുമേഷ് ഉദ്ഘാടനം ചെയ്തു വില്ലേജ് സെക്രട്ടറി എം.എന്‍ മുരളീധരൻ സ്വാഗതം പറഞ്ഞു സി.കെ രവീന്ദ്രൻ അദ്ധ്യക്ഷനായി.
വിളമന വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കിളിയന്തറ പോസ്റ്റ് ഓഫിസിന് മുമ്പിൽ നടന്ന പ്രതിഷേധ സമരം വി.പി.മധുമാസ്റ്റർ ഉദ്ഘാടനം ചെയ്തു.
പി.എൻ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സാജു.ജോസഫ് സ്വാഗതം പറഞ്ഞു.
മലയോരത്തെ എല്ലാ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിലും സമരം സംഘടിപ്പിച്ചു.

Post a Comment