ജില്ലയിൽ ഇറച്ചി വില കുതിച്ചുയരുന്നു

കണ്ണൂർ: ലോക്ക്ഡൗണിൽ നേരിയ ഇളവുകൾ ഉണ്ടായതോടെ മാർക്കറ്റുകളിൽ ആളുകൾ എത്തിയതോടെ ഇറച്ചി വിലയിൽ വർധനവ്.  കണ്ണൂർ ജില്ലയിലെ കോഴിക്കടകളിൽ പലയിടങ്ങളിലും 150 രൂപ മുതൽ 180 രൂപ വരെയാണ്‌ കോഴിവില.
ലോക്ക്ഡൗണിന് മുൻപ് 240,260 രൂപ വിലയുണ്ടായിരുന്ന ഒരു കിലോ പോത്തിറച്ചിക്ക് 320 രൂപയാണ് മാർക്കറ്റ് വില കണ്ണൂരിലേക്ക് പോത്തുകളെത്തുന്ന ഇതര സംസ്ഥാനങ്ങളിലെ ഫാമുകൾ അടച്ചതോടെയാണ് പോത്തിറച്ചി വില കുത്തനെ കൂടുന്നത്. 

കർണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നും കോഴി വരവ് നിലച്ചതും പ്രാദേശിക കോഴിഫാം നടത്തിപ്പ് പ്രതിസന്ധിയിലായതും മൂലം വ്യാപാരാവശ്യത്തിന് കോഴിലഭിക്കാത്തതുമാണ് വില കുതിച്ചുയരാൻ കാരണമെന്നാണ് ചെറുകിട കോഴി വ്യാപാരികൾ പറയുന്നത്
ലോക്ക് ഡൗണിന് മുൻപ് ഇരിട്ടി മേഖലയില്‍ കിലോയ്ക്ക് 45 രൂപ മുതൽ.60 രൂപ വരെയായിരുന്ന കോഴി വിലയാണ് മൂന്നു മടങ്ങ് വർദ്ധിച്ച് 150 രൂപകടന്നത്.
കൊവിഡ് വ്യാപനവും പക്ഷിപ്പനിയും ലോക്ക് ഡൗൺ പ്രഖ്യാപനവും മൂലം അയൽ സംസ്ഥാനങ്ങളിൽ കോഴി വ്യാപാരവും ഫാം നടത്തിപ്പും പൂർണ്ണമായും നിലച്ചതോടെ കേരളത്തിലേക്കുള്ള കോഴി ഇറക്കുമതി കുറയുകയും വില കുതിക്കുകയുമായിരുന്നു. ഇറച്ചിക്കോഴികളെ ലഭ്യമാകാത്തതോടെ ജില്ലയിൽ പ്രവർത്തിച്ചിരുന്ന ഭൂരിഭാഗം കോഴിഫാമുകളും അടച്ചു പൂട്ടുകയും ചെയ്തതോടെയാണ് പ്രതിസന്ധി രൂക്ഷമായതും ഇപ്പോഴത്തെ വിലക്കയറ്റത്തിന് പ്രധാന കാരണമായി.
നോമ്പു കാലത്ത് കോഴിയിറച്ചിക്കൊപ്പം തന്നെ മത്സ്യ വിലയും ക്രമാതീതമായി ഉയരുന്നത് ആളുകളെ പ്രതിസന്ധിയിലാക്കുകയാണ്.  60-80 രൂപ വിലയുണ്ടായിരുന്ന മത്തിക്ക് കിലോഗ്രാമിന് 180 മുതൽ 200 രൂപ വരെയാണ് ഇപ്പോൾ വില വർധിച്ചത്. 160 രൂപയായിരുന്ന അയലയ്ക്ക് മൂന്നൂറ് രൂപയാണ് ഇപ്പോൾ ഈടാക്കുന്നത്.  പെരുന്നാൾ ദിനം അടുത്തു വരവേ വിപണിയിൽ ഇറച്ചിവിലയും മത്സ്യ വിലയും ഇനിയു മുയരാൻ സാധ്യതയുണ്ടെന്നാണ് കോഴി-മത്സ്യ വ്യാപാരികൾ പറയുന്നത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement