ഫേസ്ബുക്കിൽ തരംഗം ആയി 'കൂടണയും വരെ കൂടെ ഉണ്ട് കോൺഗ്രസ്' പ്രൊഫൈൽ ഫ്രെയിം

ഫേസ്ബുക്കിൽ തരംഗം ആയി 'കൂടണയും വരെ കൂടെ ഉണ്ട് കോൺഗ്രസ്' പ്രൊഫൈൽ ഫ്രെയിം 

ഒറ്റനൂൽ ചരടിൽ കോർത്താൽ ഒരു
മാലയായി മാറാൻ പ്രയാസമുള്ളവരാണ്
സാധാരണനിലയിൽ കേരളത്തിലെ
കോൺഗ്രസുകാർ. എന്നാൽ രണ്ടുദിവസമായി
ഫെയ്ബുക്കിൽ പ്രതിവർണശോഭയുളെള്ളാരു
മാലയിലെ മുത്തുകളാണ് ഉമ്മൻചാണ്ടിയും രമേശ്
ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും തുടങ്ങി
താഴെതട്ടിലെ പ്രവർത്തകർ വരെ.
"കൂടണയുംവരെ കൂടെയുണ്ട്' എന്ന പാഫൈൽ
പിക്ചർ ക്യാംപയാണ് നേതാക്കളും
പ്രവർത്തകരും ഒരുപോലെ ഏറ്റെടുത്തിരിക്കുന്നത്.
ഹൈക്കമാൻഡ് തീരുമാനിക്കും, കെപിസിസി
ആഹ്വാനംചെയ്യും, പ്രവർത്തകർ
അനുസരിക്കുമെന്ന പതിവ് രീതി തെറ്റിച്ചാണ്
ഇത്തവണ വമ്പൻ ക്യാംപയിൻ. പ്രവർത്തകർ
ആശയരൂപീകരണം നടത്തും അംഗീകാരം
വാങ്ങിയെടുക്കും നേതാക്കൾവരെ
അനുസരിക്കും.
സൈബർ ഇടത്തിലെ കോൺഗ്രസ് പോരാളിയായ
പ്രവാസി, നാസർ പട്ടിത്തടമാണ് പുതിയ
ക്യാംപയിന് പിന്നിൽ. പ്രവാസികളെയും
ഇതരസംസ്ഥാനങ്ങളിൽ കുടുങ്ങിയവരെയും
നാട്ടിലെത്തിക്കാനുളള സംസ്ഥാന സർക്കാർ
ശ്രമങ്ങൾ പരാജയമാണെന്ന് തുടക്കംമുതൽ
കോൺഗ്രസ് നേതാക്കൾ അരോപിച്ചിരുന്നു.
 
സൈബർ കോൺഗ്രസ് എന്ന പേജ് വഴിയാണ് ഫ്രെയിം പുറത്തിറക്കിയത് എങ്കിലും ഐടി സെൽ ഏറ്റെടുത്തതോടെ ഹിറ്റ് ആയി മാറി

Post a Comment

أحدث أقدم

Join Whatsapp

Advertisement