ഉളിക്കലില്‍ റേഷന്‍ കടയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു



കണ്ണൂര്‍ : റേഷന്‍ വിതരണത്തില്‍ ക്രമക്കേട് കണ്ടെത്തിയതിനാല്‍ ഉളിക്കലില്‍ 113 നമ്പര്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. അട്ടറഞ്ഞി സ്വദേശിനി ശാസ്താംപറമ്പില്‍ ഭാരതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ മൂന്ന് മാസക്കാലമായി ബയോമെട്രിക്ക് സംവിധാനത്തില്‍ കൈയ്യൊപ്പ് പതിയുന്നില്ല എന്ന കാരണം ചൂണ്ടിക്കാട്ടി കടയുടമ ഇവരുടെ റേഷന്‍ സാധനങ്ങള്‍ നല്‍കിയിരുന്നില്ല. ഇവര്‍ നല്‍കിയ പരാതിയില്‍ മേല്‍ നടത്തിയ അന്വോഷണത്തില്‍ ഇത് ശരിയല്ലെന്ന് കണ്ടെത്തിയെ തുടര്‍ന്നാണ് സപ്ലെ ഓഫീസര്‍ നടപടി സ്വീകരിച്ചത്. റേഷന്‍ കടയുടമയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തുവെങ്കിലും പതിവ് പോലെ കട തുറന്ന് പ്രവര്‍ത്തിക്കുമെന്ന് സപ്ലെ ഓഫീസര്‍ അറിയിച്ചു

Post a Comment

أحدث أقدم

Join Whatsapp

Advertisement