ഉളിക്കൽ: ഉളിക്കൽ ഗ്രാമപഞ്ചായത്തിലെ ജനങ്ങൾക്ക് റേഷൻ കടകൾ വഴി നൽകുന്ന ഭക്ഷ്യ ധാന്യ കിറ്റുകൾ കഴിഞ്ഞ ഒരു മാസ കാലമായി പാക്കിംഗ് ചെയ്ത കെ.സി.വൈ.എം. അംഗങ്ങളെയും മറ്റ് യുവജന പ്രവർത്തകരെയും സപ്ലൈകോ ജീവനക്കാരെയും കെ കരുണാകരൻ സ്റ്റഡി സെന്റർ മധുരപലഹാരങ്ങളും സമ്മാനപൊതികളും നൽകി ആദരിച്ചു.
മാത്യൂ മറ്റത്തിനാനി അധ്യക്ഷത വഹിച്ച ചടങ്ങ് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു. ഉളിക്കൽ ഇടവക വികാരി ഫാദർ.തോമസ് പയ്യംപ്പള്ളിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ജോസ് കളരിക്കൽ, ഷാജി മാട്ടറ, പ്രസാദ് ഉളിക്കൽ , അബിൻ വടക്കേക്കര, രാജേഷ്, ബിബിൻ തോമസ്,നിധിൻ എം.സി,ആദിത്ത് ഷാജി എന്നിവർ നേതൃത്വം നൽകി...

إرسال تعليق