ബിരിയാണി വിതരണം ചെയ്ത് നവചേതന ഗ്രാമീണ വായനശാലാ പ്രവർത്തകർ: മിച്ചം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

വാര്‍ത്ത : സന്തോഷ് കോയിറ്റി

ഇരിട്ടി: ലോകം കീഴടക്കിയ മഹാമാരിയിൽ നിന്നും കൈരളിയെ കൈപിടിച്ചുയർത്താൻ അതിജീവനത്തിനൊരു കൈത്താങ്ങായി വേറിട്ട പ്രവര്‍ത്തനത്തിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കണ്ടെത്തി വായനശാലാ പ്രവർത്തകർ മാതൃകയായി.

നാട്ടുകാരുടെകൂട്ടായ്മയിൽ ബിരിയാണി വിതരണം ചെയ്ത് കിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയാണ് പുന്നാട് പാലാപറമ്പ് നവചേതന ഗ്രാമീണ വായനശാലാ പ്രവർത്തകർ ജീവകാരുണ്യ പ്രവർത്തനത്തിൽ ജനകീയമാതൃക യൊരുക്കിയത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക് പണം കണ്ടെത്തുന്നതിന്റെഭാഗമായാണ് വായനശാലാ പ്രവർത്തകരുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ ബിരിയാണി വെച്ച് വിതരണം ചെയ്തത്.

ഇരിട്ടി നഗരസഭ ചെയർമാൻ പി.പി അശോകൻ പരിപാടി ഉദ്ഘാടനം ചെയ്തു
ഹരീഷ് ചെറിയത്ത് അധ്യക്ഷനായി. നഗരസഭാ. കൗൺസിലർ കെ.സുരേഷ്, കെ.അജീഷ് ശരത്, പ്രഭാകരൻ, പ്രസീത,പ്രജിന സനീഷ്, ഷവാഫ് എന്നിവർ നേതൃത്വം നൽകി.

ആയിരത്തോളം ബിരിയാണി പൊതികളാണ് വിതരണം ചെയ്തത് ഇതിൽ നിന്നും മിച്ചം ലഭിച്ച തുക പൂർണ്ണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

Post a Comment

أحدث أقدم

Join Whatsapp

Advertisement