*നാലാം ഘട്ട ലോക്ക്ഡൗണിന്റെ മാർഗരേഖ കേന്ദ്രസർക്കാർ പുറത്തിറക്കി. മേയ് 17 മുതൽ മേയ് 31 വരെയാണ് നാലാംഘട്ട ലോക്ക്ഡൗൺ കാലയളവ്. ഇക്കാലളവിൽ ആഭ്യന്തര-അന്താരാഷ്ട്ര വിമാന സർവീസുകൾ ഉണ്ടായിരിക്കില്ല. ആഭ്യന്തര മെഡിക്കൽ സർവീസുകൾ, എയർ ആംബുലൻസുകൾ, സുരക്ഷാനടപടികളുടെ ഭാഗമായിട്ടുള്ളവ എന്നിവയ്ക്ക് ഇളവുകളുണ്ടാകും*
*മെട്രോ റെയിൽ സർവീസുകൾ ഉണ്ടായിരിക്കില്ല.സ്കൂൾ, കോളേജുകൾ, വിദ്യാഭ്യാസ-പരിശീലന കേന്ദ്രങ്ങൾ പ്രവർത്തിക്കുകയില്ല.*
https://chat.whatsapp.com/IcuTebBYfE32yiPJ8xZ89z
*ഓൺലൈൻ-വിദൂര പഠനക്രമം തുടരും.ഹോട്ടൽ, റെസ്റ്റോറന്റുകൾ, മറ്റ് ഹോസ്പിറ്റാലിറ്റി സേവനങ്ങൾ പ്രവർത്തിക്കുകയില്ല.സിനിമ തിയേറ്റർ, ഷോപ്പിങ് മാളുകൾ, ജിംനേഷ്യങ്ങൾ, നീന്തൽക്കുളങ്ങൾ, വിനോദ പാർക്കുകൾ, ബാറുകൾ, ഓഡിറ്റോറിയങ്ങൾ എന്നിവ പ്രവർത്തിപ്പിക്കാൻ പാടില്ല.*
*രാത്രിയാത്രയ്ക്ക് കർശന നിയന്ത്രണം. രാത്രി ഏഴു മുതൽ രാവിലെ ഏഴു മണിവരെ അത്യാവശ്യ സർവീസുകൾക്ക് മാത്രമെ യാത്രയ്ക്ക് അനുമതി നൽകുകയുള്ളു.*
*65 വയസിന് മുകളിലുളളവർ, ഗർഭിണികൾ, 10 വയസിന് താഴെയുള്ള കുട്ടികൾ എന്നിവർ ആശുപത്രി ആവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുത്.*
*കണ്ടയിന്റ്മെന്റ് സോണുകളിൽ കർശന നിയന്ത്രണങ്ങൾ തുടരും. അത്യാവശ്യ സർവീസുകൾ മാത്രമെ അനുവദിക്കു.*
*വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാരും നിർബന്ധമായും ആരോഗ്യസേതു ആപ്പ് ഉപയോഗിക്കണം*
*എല്ലാ സംസ്ഥാനങ്ങളും ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ എന്നിവരുടെ അന്തർ സംസ്ഥാന യാത്ര തടയരുത്.ചരക്ക് വാഹനങ്ങളുടേയും കാലി ചരക്ക് വാഹനങ്ങളുടേയും അന്തർ സംസ്ഥാന യാത്ര അനുവദിക്കണം*
⭕⭕⭕
*ബ്രേക്കിംഗ് ന്യൂസുകൾ തൽസമയം ലഭിക്കാൻ ഞാൻ താഴെ കാണുന്ന ലിങ്കിൽ ജോയിൻ ചെയ്യുക*
https://chat.whatsapp.com/IcuTebBYfE32yiPJ8xZ89z

Post a Comment