സംസ്ഥാനത്ത് ഇന്ന് 14 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു




സംസ്ഥാനത്ത് ഇന്ന് 14 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
. മലപ്പുറം ജില്ലയിൽ നിന്നുള്ള നാലുപേർക്കും പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള രണ്ടു പേർക്ക് വീതവും കൊല്ലം, എറണാകുളം, തൃശൂർ, കാസർകോട് ജില്ലകളിൽ നിന്നുള്ള ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 

ഇതിൽ രണ്ടുപേർ വിദേശത്ത് നിന്നും (ഒരാൾ കുവൈത്ത്, ഒരാൾ യു.എ.ഇ.) പത്തുപേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. ഇതിൽ ഏഴു പേർ തമിഴ്നാട്ടിൽ നിന്നും മൂന്നുപേർ മഹാരാഷ്ട്രയിൽനിന്നും വന്നതാണ്. എറണാകുളം ജില്ലയിലുള്ളയാൾ മാലി ദ്വീപിൽ നിന്നും വന്ന ഉത്തർപ്രദേശ് സ്വദേശിയാണ്. കൊല്ലം ജില്ലയിൽ രോഗം ബാധിച്ചത് ആരോഗ്യ പ്രവർത്തകയ്ക്കാണ്.

രോഗം സ്ഥിരികരിച്ച് ചികിത്സയിലിരിക്കുന്ന ആരുടേയും പരിശോധനാഫലം നെഗറ്റീവ് ആയില്ല. 101 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 497 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
എയർപോർട്ട് വഴി 3467 പേരും സീപോർട്ട് വഴി 1033 പേരും ചെക്ക് പോസ്റ്റ് വഴി 55,086 പേരും റെയിൽവേ വഴി 1,026 പേരും ഉൾപ്പെടെ സംസ്ഥാനത്ത് ആകെ 60,612 പേരാണ് എത്തിയത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement