എൻ.ഇ ബാലറാം കാർഷിക സംസ്കൃതി ഇരിട്ടി മണ്ഡലം തല ഉല്ഘാടനം സി.പി.ഐ ജില്ല എക്സിക്യുട്ടീവ് കമ്മിറ്റി അംഗവും പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ അഡ്വ: വി.ഷാജി ഉളിക്കലിൽ നിർവ്വഹിച്ചു

ഉളിക്കൽ: എൻ.ഇ ബാലറാം കാർഷിക സംസ്കൃതി ഇരിട്ടി മണ്ഡലം തല ഉല്ഘാടനം സി.പി.ഐ ജില്ല എക്സിക്യുട്ടീവ് കമ്മിറ്റി അംഗവും പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ അഡ്വ: വി.ഷാജി ഉളിക്കലിൽ  നിർവ്വഹിച്ചു.  ഭക്ഷ്യവിളകളുടെ ഉല്പാദനം ജില്ലയിൽ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ പാർട്ടി പ്രവര്ത്തകരും അവരവരുടെ വീടുകളിലും എല്ലാ പാർട്ടി ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിലും പച്ചക്കറികളും മറ്റ് ഭക്ഷ്യോൽപ്പന്നങ്ങളും കൃഷി ചെയ്യുവാൻ ഉദ്ദേശിച്ച് സി.പി.ഐ കണ്ണൂർ ജില്ലാ കൺസിലും NEബാലറാം ട്രസ്റ്റും ചേർന്ന് നടത്തുന്ന പരിപാടിയുടെ ഉല്ഘാടനമാണ് നിർവ്വഹിച്ചത്.പരിപാടിയിൽ സി.പി.ഐ മണ്ഡലം സെക്രട്ടറി പായം ബാബുരാജ്, ലിജുമോൻ കെ.ആർ, മനോഹരൻ, നിഖിൽ, അനീഷ് തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

أحدث أقدم

Join Whatsapp

Advertisement