ഇരിട്ടി: ലോക്ക് ഡൗൺ നീട്ടിയതോടെ ഇരിട്ടി എടക്കാനം - പഴശ്ശി പ്രൊജക്ട് റോഡിലുൾപ്പെടെ പൊലിസ് പരിശോധന ശക്തമാക്കി ഇരിട്ടി നഗരസഭയെ ഹോട്സ് പോടിൽ നിന്നും ഒഴിവാക്കിയെങ്കിലും കണ്ണൂർ ജില്ല റെഡ് സോൺ മേഖലയായി തുടരുന്ന പശ്ചാത്തലത്തിലും ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിലുമാണ് അതിവ സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി ഇരിട്ടി എടക്കാനം റോഡിലുൾപ്പെടെ പുതുതായി മുന്നൂ കേന്ദ്രങ്ങളിൽ കൂടി പൊലിസ് പിക്കറ്റിംഗ് ഏർപ്പെടുത്തിയത്
ഇരിട്ടി നഗരസഭയിൽ ഹോട്സ്പോട് ഒഴിവാക്കിയെങ്കിലും ജില്ലയിൽ റെഡ് സോൺ ജാഗ്രത തുടരുന്ന പശ്ചാത്തലത്തിൽ പൊലിസ് നിരീക്ഷണം ശക്തമായി തുടരുമെന്ന് പൊലിസ് ഉദ്യോഗസ്ഥർ അറിയിച്ചു.ഇരിട്ടി എടക്കാനം റോഡിൽ വള്ളിയാട് പനമുക്കിലാണ് പുതുതായി പിക്കറ്റിംഗ് ഏർപ്പെടുത്തിയത്
ഇതിന് പുറമെ കീഴൂർ പിക്കറ്റിംഗ് ഒഴിവാക്കി പുന്നാട് ,തന്തോട്, പെരിങ്കരി, കോളിക്കടവ്, എന്നീ വിടങ്ങളിലും പുതുതായി പൊലിസ് പിക്കറ്റിംഗ് ഏർപ്പെടുത്തിയത്
മതിയായ യാത്രാരേഖകളും സത്യപ്രസ്താവനയുമില്ലാതെയുള്ള യാത്രകൾ ഇതുവഴി അനുവദിക്കില്ല മുഴുവൻ വാഹനങ്ങളും പരിശോധനയ്ക്കു വിധേയമാകുമെന്നും പൊലിസ് ഉദ്യോഗസ്ഥർ അറിയിച്ചു
കണ്ണൂർ ജില്ലാ പൊലിസ് മേധാവി യതീഷ് ചന്ദ്രയുടെ നിർദ്ദേശ പ്രകാരമാണ് മേഖലയിൽ പൊലിസ് നടപടി കർശനമാക്കിയത്
إرسال تعليق