രാജ്യത്ത് കോവിഡ് വ്യാപനം വർദ്ധിക്കുന്നു. 24 മണിക്കൂറിൽ 6767 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഒരു ദിവസത്തിനിടെ ആദ്യമായിട്ടാണ് ഇത്രയധികം പേർക്ക് രാജ്യത്ത് രോഗം ബാധിക്കുന്നത്. കഴിഞ്ഞ ദിവസം 6654 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
147 മരണവും 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1,31,868 ആയി ഉയർന്നു. 73,560 സജീവ കേസുകളാണ് നിലവിൽ രാജ്യത്തുള്ളത്. 54,440 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 3867 പേർ മരിക്കുകയും ചെയ്തു.
രോഗബാധിതരുടെ എണ്ണത്തിലും മരണനിരക്കിലും മഹാരാഷ്ട്രതന്നെയാണ് മുന്നിൽ. 47190 പേർക്കാണ് മഹാരാഷ്ട്രയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1577 പേർ മരിക്കുകയുമുണ്ടായി. രോഗികളുടെ എണ്ണത്തിൽ രണ്ടാമത് തമിഴ്നാടാണ്. 15512 പേർക്ക് തമിഴ്നാട്ടിൽ രോഗം സ്ഥിരീകരിച്ചു. ഗുജറാത്തിൽ 13664 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡൽഹിയിൽ 12910 പേർക്കും രോഗം സ്ഥിരീകരിച്ചു.
മരണ നിരക്കിൽ ഗുജറാത്താണ് രണ്ടാമത്. 829 പേരാണ് ഗുജറാത്തിൽ മരിചത്. മധ്യപ്രദേശിൽ 281 പേരും പശ്ചിമ ബംഗാളിൽ 269 പേരും ഡൽഹിയിൽ 231 പേരും മരണമടഞ്ഞു.


إرسال تعليق